• HOME
  • »
  • NEWS
  • »
  • crime
  • »
  • പരിചയക്കാരിയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് അർജന്റീനയിൽ നിന്ന് ട്വിറ്ററിലൂടെ പ്രചരിപ്പിച്ച യുവാവിനെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്തു

പരിചയക്കാരിയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് അർജന്റീനയിൽ നിന്ന് ട്വിറ്ററിലൂടെ പ്രചരിപ്പിച്ച യുവാവിനെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്തു

പരാതിക്കാരിയുടെ ഫേസ്‌ബുക്കിൽനിന്ന് ബന്ധുക്കളുടെ ഉൾപ്പെടെ ചിത്രങ്ങളെടുക്കുകയും, യുവതിയുടെ നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ച ശേഷം വ്യാജ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കൊല്ലം: പരിചയക്കാരിയായ യുവതിയുടെ നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓച്ചിറ വലിയകുളങ്ങര മേടയിൽ വീട്ടിൽ എസ്. സോണിയാണ് (39) അറസ്റ്റിലായത്. അർജന്റീനയിൽ ജോലി ചെയ്തിരുന്ന ഇയാൾ പരാതിക്കാരിയുടെ ഫേസ്‌ബുക്കിൽനിന്ന് ബന്ധുക്കളുടെ ഉൾപ്പെടെ ചിത്രങ്ങളെടുക്കുകയും, യുവതിയുടെ നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ച ശേഷം വ്യാജ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

    സംഭവം ശ്രദ്ധയിൽപെട്ട യുവതി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് പരാതി നൽകി. കൊല്ലം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി അർജന്റീനയിൽ വച്ചാണ് വ്യാജ ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് കണ്ടെത്തി.

    Also Read-സൗഹൃദം മുതലെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി ആലപ്പുഴയിൽ അറസ്റ്റിൽ

    ട്വിറ്ററിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് സോണി അറസ്റ്റിൽ ആയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളും പ്രതിയിൽനിന്ന് പിടിച്ചെടുത്തു.

    Also Read-പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ച് ഒളിവിൽ പോയ 22കാരൻ അറസ്റ്റിൽ

    കൊല്ലം ജില്ല ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ കൊല്ലം സൈബർ ക്രൈം ഇൻസ്പെക്ടർ എ. ജയകുമാർ, എസ്‌ഐ മനാഫ്, എഎസ്ഐ നിയാസ്, എസ്.സി.പി.ഒമാരായ അരുൺ കുമാർ, സതീഷ്, ഗായത്രി ചന്ദ്രൻ, റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Published by:Jayesh Krishnan
    First published: