• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂരില്‍ മെഡിക്കല്‍ ഷോപ്പില്‍ PPE കിറ്റ് ധരിച്ച് മോഷണം; കൊല്ലം സ്വദേശി പിടിയില്‍

തൃശൂരില്‍ മെഡിക്കല്‍ ഷോപ്പില്‍ PPE കിറ്റ് ധരിച്ച് മോഷണം; കൊല്ലം സ്വദേശി പിടിയില്‍

കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകര്‍ത്തു

  • Share this:
    തൃശൂര്‍: ചാവക്കാട് മെഡിക്കല്‍ ഷോപ്പില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ്(40)ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 29ന് ചാവക്കാട് ആശുപത്രിപടിയിലെ വി കെയര്‍ മെഡിക്കല്‍സിലാണ് കവര്‍ച്ച നടന്നത്.

    കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകര്‍ത്തു. മേശയിലുണ്ടായിരുന്ന ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

    Also Read-ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തതിന് യുവാക്കളും നാട്ടുകാരും ഏറ്റുമുട്ടി; ബൈക്ക് കത്തിച്ചു

    നൂറിലേറെ മോഷണ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ മോഷണം നടന്ന മെഡിക്കല്‍ ഷോപ്പിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
    Published by:Jayesh Krishnan
    First published: