• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തൊപ്പി തര്‍ക്കത്തില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവം; പ്രതി കീഴടങ്ങി

മദ്യപിച്ച് പുറത്തിറങ്ങിയപ്പോള്‍ തൊപ്പിയൂരിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പെയിന്റിങ് തൊഴിലാളിയായ രാജു (52) അടിയേറ്റ് മരിച്ചത്

news18
Updated: August 4, 2019, 11:16 AM IST
തൊപ്പി തര്‍ക്കത്തില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവം; പ്രതി കീഴടങ്ങി
kollam bar murder
news18
Updated: August 4, 2019, 11:16 AM IST
കൊല്ലം: തൊപ്പിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ബാര്‍ ഹോട്ടലിനു മുന്നില്‍ വെച്ച് അമ്പത്തിരണ്ടുകാരനെ അടിച്ചുകൊന്ന കേസിലെ ഒന്നാംപ്രതി ബിബിന്‍ (25) പൊലീസില്‍ കീഴടങ്ങി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ബിബിന്‍ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതി പള്ളിത്തോട്ടം സ്‌നേഹതീരം നഗറില്‍ ജോമോന്‍ (22) ഒളിവിലാണ്.

ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയപ്പോള്‍ തൊപ്പിയൂരിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പെയിന്റിങ് തൊഴിലാളിയായ പുതുവല്‍പുരയിടം വെടിക്കുന്ന് സ്വദേശിയായ രാജു (52) അടിയേറ്റ് മരിച്ചത്. കൊല്ലം നഗരത്തിലെ ബാറില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ബാറിലെ സിസിടിവി ദൃശ്യത്തില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് വാടി, പള്ളിത്തോട്ടം മേഖലകളില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോള്‍ പ്രതികള്‍ തെക്കുംഭാഗം, അരിനല്ലൂര്‍ ഭാഗങ്ങളിലുണ്ടെന്ന് മനസ്സിലാക്കി അവിടെയും പൊലീസ് തെരചച്ചില്‍ നടത്തിയെങ്കിലും ഇതിനിടെ മൊബൈല്‍ ഓഫായത് അന്വേഷണം വഴിമുട്ടിച്ചു. ബിബിന്റെ തലയിലിരുന്ന തൊപ്പി രാജു ഊരിയെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബിബിന്‍ രാജുവിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. നിലത്തുവീണ രാജു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അടിയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് രാജുവിന്റെ മരണകാരണമെന്നാണ് നിഗമനം.

Also Read: ബാര്‍ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തേത്തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ അടിയേറ്റു മരിച്ചു

ഈസ്റ്റ് സിഐ ആര്‍ രാജേഷിനാണ് അന്വേഷണച്ചുമതല. ഷാഡോ പോലീസിന്റെ ഉള്‍പ്പെടെ സഹായത്തോടെ നാല് സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൃക്സാക്ഷിയായ ബാര്‍ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി. 302 (കൊലപാതകം), ഐപിസി. 34 (ഒന്നില്‍ക്കൂടുതല്‍ പേര്‍ സംഘംചേര്‍ന്നുള്ള ആക്രമണം) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്.

First published: August 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...