• HOME
  • »
  • NEWS
  • »
  • crime
  • »
  • Robbery | പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച; 30,000 രൂപ നഷ്ടമായി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Robbery | പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച; 30,000 രൂപ നഷ്ടമായി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പുലര്‍ച്ചെ 1.35 ന് മോഷ്ടാക്കള്‍ എത്തിയെന്നാണ് സിസിടിവി ദൃശ്യങ്ങളിലുളളത്

  • Last Updated :
  • Share this:
    കൊല്ലം ശാസ്താംകോട്ടയില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം.ശാസ്താംകോട്ട ആഞ്ഞിലിമൂട് സെന്റ് തോമസ് ലത്തീന്‍ കത്തോലിക്കാ പളളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത് . ഏകദേശം 30,000 രുപയോളം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. പെട്ടിഓട്ടോറിക്ഷായില്‍ വന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.  ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

    പുലര്‍ച്ചെ 1.35 ന് മോഷ്ടാക്കള്‍ എത്തിയെന്നാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. നേര്‍ച്ചപ്പെട്ടിയോട് ചേര്‍ത്ത് ഓട്ടോറിക്ഷാ നിര്‍ത്തിയ ശേഷം വഞ്ചി കുത്തിപ്പൊളിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍‌ രണ്ടു പേരാണ് ഉണ്ടായിരുന്നത്. വണ്ടിയില്‍ മീന്‍കച്ചവടത്തിന് ഉപയോഗിക്കുന്ന മീന്‍പെട്ടിയും ഉണ്ടായിരുന്നു.മോഷ്ടാക്കള്‍ കുറച്ച് പണം വഞ്ചിയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.

    ഏകദേശം മുപ്പതിനായിരം രൂപ നഷ്ടമായെന്ന് പളളി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.  സാധാരണ രണ്ട് മാസം കൂടുമ്പോഴാണ് പള്ളി കമ്മിറ്റി വഞ്ചി തുറന്ന് പണം എടുക്കുന്നത്. ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടങ്ങി.
    Published by:Arun krishna
    First published: