കൊല്ലം: പുനലൂരിൽ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു മോഷണം. യാത്രക്കാരിയായ മാവിള മണലിപ്പച്ച സ്വദേശിനി അറുപത്തിയഞ്ചുകാരി മാലതിയുടെ സ്വർണമാലയാണ് കവർന്നത്. ഒരു പവൻ തൂക്കം വരുന്നതാണ് മാല.
മോഷണം നടത്തിയ തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ 32കാരി അനുരാധ, 30 വയസ്സുള്ള ലക്ഷ്മി എന്നിവർ പിടിയിലായി. ബസിൽ നിന്നു തന്നെ കവർച്ചക്കാരെ പിടി കൂടുകയായിരുന്നു. ശരാശരി യാത്രക്കാർ ഉണ്ടായിരുന്ന ബസിൽ ബോധപൂർവം തിരക്ക് അഭിനയിച്ച് തന്ത്രപരമായാണ് കവർച്ച നടത്തിയത്.
ഒരു യുവതി വീട്ടമ്മയുടെ ശ്രദ്ധ മാറ്റുകയും മറ്റൊരാൾ കവർച്ച നടത്തുകയുമായിരുന്നു. മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞ യാത്രക്കാരി ബഹളം വെച്ചതിനെ തുടർന്ന് പൊലീസെത്തി ബസിൽ പരിശോധന നടത്തി കവർച്ചക്കാരെ കണ്ടെത്തി. തൂത്തുക്കുടി സ്വദേശികൾ ആണെങ്കിലും തിരുനെൽവേലിക്ക് അടുത്ത് തിരുട്ട് ഗ്രാമം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണോ യുവതികൾ എന്നതിൽ അന്വേഷണം പുരോഗിമിക്കുന്നു.
അടുത്തിടെ ജില്ലയിൽ നടന്ന പല കവർച്ചകളിലും പിടിയിലായത് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ളവരാണ്. അഞ്ചൽ എസ്.ഐ പ്രകാശ് കുമാർ, എസ് സി പി ഒ സലീന എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.