• HOME
  • »
  • NEWS
  • »
  • crime
  • »
  • KOODAHAYI MURDER CASE JOLLY WAS TAKEN TO SHAJU S HOUSE

കൂടത്തായി; ജോളിയെ ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സിലിയുടെ മകൻ ആൽഫൈന്‌‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

ജോളി

ജോളി

  • Share this:
    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ രണ്ടാം ഭർത്താവ് ഷാജുവിന്റെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. ഷാജുവിന്റെ കോടഞ്ചേരി പുലികയത്തെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന തെളിവെടുപ്പ് 15 മിനിട്ടോളം നീണ്ടു നിന്നു.

    ഷാജുവിന്റെ മുൻ ഭാര്യ സിലിയുടെ മകൻ ആൽഫൈന്‌‍റെ  കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജോളിയെ ചൊവ്വാഴ്ചയാണ്  പൊലീസ് നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. സിലി വധത്തിൽ കസ്റ്റഡിയിൽ വാങ്ങിയ മാത്യുവിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്തു.

    ഇതിനിടെ ജോളിയുടെ സുഹൃത്തും  ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനുമായ ജോൺസന്റെ കൈവശമുള്ള ആഭരണങ്ങൾ സിലിയുടേതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എട്ടേകാൽ പവൻ സ്വർണം ജോൺസൺ അന്വേഷണ സംഘത്തിന് കൈമാറി. ജോളി പണയം വെയ്ക്കാൻ നൽകിയ സ്വർണ്ണമാണെന്നായിരുന്നു ജോൺസന്റെ മൊഴി.

    Also Read കൂടത്തായി: ജോൺസന്റെ കൈവശമുള്ള ആഭരണങ്ങൾ സിലിയുടേത്

    First published:
    )}