കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായിൽ അറസ്റ്റിലായ ജോളിയുമായി അടുപ്പം പുലർത്തിയിരുന്ന മുസ്ലീംലീഗ് പ്രാദേശിക നേതാവിന്റെ വീട്ടിൽ റെയ്ഡ്. ഇമ്പിച്ചി മൊയ്തീന്റെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. അറസ്റ്റിലാകുന്നതിന് മുൻപ് ജോളി ഇമ്പിച്ചി മൊയ്തീനെ നിവധി തവണ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ അഭിഭാഷകനെ സംഘടിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി വിളിച്ചിരുന്നതെന്നാണ് മൊയ്തീൻ ക്രൈംബാഞ്ചിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെവീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന് നിര്‍ദേശം. നാളെ വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകണമെന്ന് വീട്ടിലെത്തി പൊലീസ് ഷാജുവിനെ അറിയിച്ചു. മുൻപ് പലതവണ ഷാജുവിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൊലപാതകങ്ങളിൽ ഷാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെയും ലഭിച്ചില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.