• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൂടത്തായി; നാലാമത്തെ കൊലപാതകത്തിലും ജോളി അറസ്റ്റിൽ

മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് ജോളിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: November 4, 2019, 4:06 PM IST
കൂടത്തായി; നാലാമത്തെ കൊലപാതകത്തിലും ജോളി അറസ്റ്റിൽ
ജോളി
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ നാലമത്തെ കൊലക്കേസിലും പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സി.ഐ കോഴിക്കോട് ജില്ല ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിന്റെ തെളിവെടുപ്പിനായി ജോളിയെ അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.

സിലിയുടെ മകൻ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ജോളിയെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നലെ കോടതി അവധിയായതിനാല്‍ മജിസ്‌ട്രേട്ടിന്റെ വീട്ടിലാണ് ജോളിയെ ഹാജരാക്കിയത്.

Also Read ജോളിയെ ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഈ കേസിൽ 16 വരെയാണ് ജോളിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ  സിലി വധക്കേസില്‍ ജോളിയുടെ  റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും.



 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍