കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് ജോളിക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രജികുമാറാണ് മാത്യുവിന് സയനൈഡ് എത്തിച്ചത് എന്ന് ആദ്യമേ വ്യക്തമായിരുന്നു. എന്നാൽ പ്രജി കുമാറിനെ കൂടാതെ മറ്റൊരാളിൽ നിന്നുകൂടി സയനൈഡ് സംഘടിപ്പിച്ച് മാത്യു ജോളിക്ക് നൽകിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
Also Read- കൂടത്തായി: രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളെ കൊലപ്പെടുത്തിയത് ജോളിയെന്ന് പൊലീസ്
മാത്യുവിന് സയനൈഡ് നൽകിയ രണ്ടാമത്തെയാൾ മരിച്ചതിനാൽ അന്വേഷണം ആ വഴിക്ക് നീട്ടേണ്ടതില്ലെന്നാണ് തീരുമാനം. ഒരു തവണ മാത്രമാണ് മാത്യുവിന് സയനൈഡ് നൽകിയതെന്ന് പ്രജികുമാർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം പൊന്നാമറ്റം തറവാട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ പൊലീസിന് ജോളി ഒരു കുപ്പി എടുത്തുനൽകിയിരുന്നു. ഇതിനകത്ത് സയനൈഡാണെന്നാണ് വിവരം. ഇതു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. കാലപ്പഴക്കം സംഭവിച്ചതിനാൽ കണ്ടെടുത്ത സയനൈഡ് ബ്രൗണ്‍ നിറത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime branch, Jolly koodathayi, Kerala police, Koodathaayi, Koodathaayi murder case, Koodathayi, Koodathayi murder, Koodathayi murder case, Shaju admit guilty, Who is jolly