News18 MalayalamNews18 Malayalam
|
news18
Updated: October 12, 2019, 6:07 PM IST
ജോളി
- News18
- Last Updated:
October 12, 2019, 6:07 PM IST
കോഴിക്കോട്: കൂടത്തായിയിൽ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനിന്റെ കൊലപാതകവും ജോളി തന്നെയാണ് നടത്തിയതെന്ന് വ്യക്തമായതായി പൊലീസ്. ജോളി സയനൈഡ് ഒരു കുപ്പിയിലാക്കി കൈവശം കൊണ്ടുനടന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിൽ നിന്ന് തോണ്ടിയെടുത്ത് ആൽഫൈനുള്ള ബ്രഡിൽ തേച്ചു. അത് അറിയാതെയാണ് മറ്റൊരാൾ ബ്രഡ് കുഞ്ഞിന് നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.
Also Read- കൂടത്തായി: ജോളിയും കൂട്ടരും ജോളിയാകുമോ? അതോ കുരുക്ക് മുറുകുമോ ?കേസിൽ അറസ്റ്റിലായ മാത്യു പ്രജികുമാറിനെ കൂടാതെ മറ്റൊരാളിൽ നിന്നു കൂടി സയനൈഡ് സംഘടിപ്പിച്ച് ജോളിക്ക് നൽകിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. രണ്ടാമത്തെയാൾ മരിച്ചതിനാൽ ആ വഴിക്ക് അധികം അന്വേഷണം നടത്തില്ല. തെളിവെടുപ്പിനിടെ ജോളി ഇന്നലെ എടുത്തു നൽകിയ സയനൈഡ് പരിശോധനയ്ക്ക് വിധേയമാക്കും. കാലപ്പഴക്കം സംഭവിച്ചതിനാൽ കണ്ടെടുത്ത സയനൈഡ് ബ്രൗണ്‍ നിറത്തിലാണ്.
ഇതിനിടെ, കൂടത്തായിയിൽ താൻ കൊലപ്പെടുത്തിയവരുടെ കല്ലറ തുറക്കാതിരിക്കാൻ പള്ളി വികാരിയും കുടുംബാംഗങ്ങളെയും ജോളി സ്വാധീനിക്കാൻ ശ്രമിച്ചതായും പൊലീസിന് ബോധ്യമായി.
പ്രതികളെ കഴിഞ്ഞ ദിവസം പൊന്നാമറ്റം തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പൊന്നാമറ്റത്തു നിന്ന് കേസിലെ നിര്‍ണായക തെളിവുകള്‍ കിട്ടിയതായാണ് സൂചന. നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്.
First published:
October 12, 2019, 6:07 PM IST