ഏഴ് വർഷത്തിനിടെ നാല് ദുരൂഹമരണങ്ങൾ; കട്ടിപ്പാറയിലും കൂടത്തായി മോഡൽ? 

രോണുവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് 2012 മുതല്‍ 2016 വരെ കുടുംബത്തിലുണ്ടായ മൂന്ന് മരണങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ആവശ്യമുയരുന്നത്...

News18 Malayalam | news18-malayalam
Updated: December 16, 2019, 6:42 PM IST
ഏഴ് വർഷത്തിനിടെ നാല് ദുരൂഹമരണങ്ങൾ; കട്ടിപ്പാറയിലും കൂടത്തായി മോഡൽ? 
kattippara murder
  • Share this:
കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ദുരൂഹമരണങ്ങള്‍ കൂടത്തായി മോഡലെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രോണു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണ് ഏഴ് വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. രോണുവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് 2012 മുതല്‍ 2016 വരെ കുടുംബത്തിലുണ്ടായ മൂന്ന് മരണങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ആവശ്യമുയരുന്നത്.

രോണുവിന്‍റെ കൊലപാതകത്തില്‍ പിതൃ സഹോദരിയുടെ ഭര്‍ത്താവായ രാജന്‍ അറസ്റ്റിലായിട്ടുണ്ട്. രോണുവിന്‍റെ ബന്ധുവായ ചിരുതയുടെ മക്കളായ സരോജിനി, ഷീന, മറ്റൊരു മകള്‍ ബിന്ദുവിന്റെ ഭര്‍ത്താവ് സജീവന്‍ എന്നിവരുടെ മരണങ്ങളിലാണ് ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. 2012 സെപ്റ്റംബറില്‍ കാണാതായ സജീവന്‍റെ ശരീരാവശിഷ്ടങ്ങള്‍ മൂന്ന് മാസത്തിന് ശേഷം വനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 2014ല്‍ സരോജിനിയെ തൂങ്ങി മരിച്ച നിലയിലും 2016ല്‍ ഷീനയുടെ മൃതദേഹം വീട്ടിനുള്ളില്‍ അഴുകിയ നിലയിലും കണ്ടെത്തി.

നാട്ടുകാര്‍ സംശയം ഉന്നയിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് അന്നേ പരാതിപ്പെട്ടിരുന്നെന്ന് കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്നിധീഷ് കല്ലുള്ളതോട് പറഞ്ഞു.

സജീവന്റെ ഭാര്യ ബിന്ദുവും രാജനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കമാണ് രോണുവിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് രാജന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുനരന്വേഷണം എന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. രാജനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റുമരണങ്ങള്‍ അന്വേഷിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പൊന്നും പറയാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.
Published by: Anuraj GR
First published: December 16, 2019, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading