തിരുവനന്തപുരം: കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്തും നടന്നതായി സൂചന. കരമനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന കാലടി കൂടത്തിൽ കുടുംബാംഗങ്ങളുടെ മരണത്തിലാണ് ദുരൂഹത. നടന്നത് കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.
ദുരൂഹ മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്. പരാതിയിൽ കരമന പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ ദുരൂഹതയെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.
Also Read- കൂടത്തായി: ആഭരണങ്ങൾ സിലിയുടേത്
ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jolly koodathayi, Koodathaayi, Koodathaayi deaths, Koodathaayi murder case, Koodathayi, Koodathayi case, Koodathayi deaths