കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ വക്കാലത്തിൽ തർക്കം ഉന്നയിച്ച് അഭിഭാഷകർ. ജോളി ഉൾപ്പെടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടകീയ രംഗങ്ങൾ അരങ്ങേറിയത്. ജോളിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തത് പ്രതിയുടെ അറിവോടെയല്ലെന്ന് സംശയിക്കുന്നതായി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എടി രാജു കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തമായി വക്കീലിനെ നിയമിക്കാൻ സാധിക്കാത്ത പ്രതിക്ക് നിയമസഹായം നല്‍കുന്ന പതിവുണ്ട്. അതിനായി അഭിഭാഷകനെ നിയോഗിക്കേണ്ടത് കോടതിയാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാല്‍ ജോളിയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇതു പ്രസക്തമല്ലെന്ന നിലപാടിലായിരുന്നു കോടതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.