നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ദൃക്സാക്ഷികളുടെ അഭാവം വിനയാകുമോ? കൂടത്തായി കേസ് സങ്കീർണമെന്ന് ഡിജിപി

  ദൃക്സാക്ഷികളുടെ അഭാവം വിനയാകുമോ? കൂടത്തായി കേസ് സങ്കീർണമെന്ന് ഡിജിപി

  ആറു കൊലപാതകങ്ങൾ ആറു സംഘങ്ങൾ അന്വേഷണം നടത്തുമെന്നും ഡിജിപി

  ജോളി, ഷാജു

  ജോളി, ഷാജു

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് സങ്കീർണ്ണമെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ. ദൃക്സാക്ഷികളുടെ അഭാവം ഉണ്ട്. മികച്ച ഫോറൻസിക് വിദഗ്ധരുടെ സഹായം ആവശ്യപ്പെടും. ഇതു വരെയുള്ള അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയാണ് ഉള്ളതെന്നും ഡിജിപി പറഞ്ഞു. ആറു കൊലപാതകങ്ങൾ ആറു സംഘങ്ങൾ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു.

   വടകരയിൽ അന്വേഷണ സംഘവുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. രാവിലെ കൂടത്തായിയിൽ എത്തിയ ഡിജിപി പൊന്നാമറ്റം വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണം കോയമ്പത്തൂരിലേക്കും കട്ടപ്പനയിലേക്കും വ്യപിപ്പിക്കുമെന്നാണ് സൂചന. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിൽ ബന്ധു സേവ്യറിന്റെ വീട്ടിലെത്തി മൊഴി എടുത്തു. ജോളിയുടെ ഭർത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.
   First published:
   )}