നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി കൊലപാതക പരമ്പര; അന്നമ്മ തോമസ് വധക്കേസിൽ ജോളിക്ക് ജാമ്യം

  കൂടത്തായി കൊലപാതക പരമ്പര; അന്നമ്മ തോമസ് വധക്കേസിൽ ജോളിക്ക് ജാമ്യം

  മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

  Koodathayi case

  Koodathayi case

  • Share this:
  കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി  ജോളിയ്ക്ക്  ജാമ്യം. അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു

  കൂടത്തായി പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തായാത്.

  അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് കേസുകളിൽ കൂടി ജാമ്യം ലഭിച്ചാൽ ജോളിക്ക് പുറത്തിറങ്ങാനാകും. റോയ് തോമസ് വധക്കേസിൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിട്ടുള്ളത്.

  ജാമ്യം ലഭിക്കാൻ കുറച്ചെങ്കിലും തടസ്സമുള്ളത് റോയ് തോമസ് കേസിലാണെന്നും മറ്റ് മൂന്ന് കേസുകളിൽ കൂടി ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോളിയുടെ അഭിഭാഷകർ പറയുന്നു. ടോം ജോസഫ്, അന്നമ്മ ടോം , മഞ്ചാടിയിൽ മാത്യു, സിലി, ആൽഫൈൻ കേസുകളിൽ പോസ്റ്റ് മോർട്ടം നടന്നിട്ടില്ല.  2002 നും 2016നും ഇടയിലുള്ള കാലയളവിലാണ് ആറ് കൊലപാതകങ്ങൾ നടന്നത്. അതു കൊണ്ടു തന്നെ മതിയായ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘത്തിന് പരിമിതികളുണ്ടായിരുന്നു. രണ്ട് കേസുകളിൽ ജോളി ക്ക് ജാമ്യം ലഭിച്ചതും പ്രോസിക്യൂഷന്റെ പരാജയമായാണ് വിലയിരുത്തൽ .
  Published by:Gowthamy GG
  First published:
  )}