കൂടത്തായി: ജോളിയും കൂട്ടരും ജോളിയാകുമോ? അതോ കുരുക്ക് മുറുകുമോ ?

കൂടത്തായി അന്വേഷണവും വെല്ലുവിളികളും - 1

News18 Malayalam | news18
Updated: October 12, 2019, 4:13 PM IST
കൂടത്തായി: ജോളിയും കൂട്ടരും ജോളിയാകുമോ? അതോ കുരുക്ക് മുറുകുമോ ?
News18
  • News18
  • Last Updated: October 12, 2019, 4:13 PM IST
  • Share this:
ബി എസ് ജോയ്

കൂടത്തായി കൂട്ടക്കൊലയിൽ ആറുപേരുടെ മരണത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനിടെ ഉയർന്നു വന്ന അനുബന്ധ മരണങ്ങളും അവയ്ക്ക് പിന്നിലെ ദുരൂഹതയും പുറത്തുകൊണ്ടുവരിക അന്വേഷണ ഉദ്യോഗസ്ഥരുടെ ബാധ്യതയാണെങ്കിലും ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ വേണ്ടത്ര പ്രധാന്യം അന്വേഷണസംഘം നൽകാൻ ഇടയില്ല. കേസന്വേഷണത്തെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പറയണമെങ്കിൽ ആമുഖമായി ആറുപേരുടെയും മരണത്തെക്കുറിച്ചും പ്രതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും പറയേണ്ടതുണ്ട്.

2002 ഓഗസ്‌റ്റ്‌ 22 നാണ് ജോളി ആദ്യ കൊലപാതകം നടത്തിയത്. ആദ്യഭര്‍ത്താവ്‌ റോയി തോമസിന്റെ മാതാവ്‌ പൊന്നാമറ്റത്തെ അന്നമ്മയാണ് കൊല്ലപ്പെട്ടത്. ആട്ടിന്‍സൂപ്പില്‍ കീടനാശിനി കലര്‍ത്തി നല്‍കി എന്ന് പ്രതി തന്നെ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.'

Also Read- കൂടത്തായി' കുറ്റാന്വേഷകൻ കാണുന്നത്

2008 ഓഗസ്‌റ്റ്‌ 26 നായിരുന്നു രണ്ടാമത്തെ കൊലപാതകം. റോയിയുടെ പിതാവ്‌ പൊന്നാമറ്റം ടോം തോമസാണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ സയനൈഡ്‌ കലര്‍ത്തി നല്‍കിയാണ് ഇരയെ ഇല്ലായ്മ ചെയ്തതെന്ന് പ്രതി അന്വേഷണ സംഘത്തോട് സമ്മതിച്ചു.

2011 സെപ്‌റ്റംബര്‍ 30 നാണ് മൂന്നാമത്തെ കൊലപാതകം അരങ്ങേറിയത്. മുഖ്യ പ്രതി ജോളിയുടെ ഭർത്താവ് റോയി തോമസായിരുന്നു ഇര. ഇത്തവണയും ഭക്ഷണത്തില്‍ സയനൈഡ്‌ കലര്‍ത്തിക്കൊടുത്താണ് പ്രതി കൃത്യം നിർവഹിച്ചത്, ഈ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

2014 ഫെബ്രുവരി 24 നായിരുന്നു നാലാമത്തെ കൊലപാതകം അരങ്ങേറിയത്. ആദ്യം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലായിരുന്നു ജോളിയുടെ ഇര. റോയിയുടെ മരണത്തില്‍ സംശയം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു മാത്യു മഞ്ചാടിയിൽ. അത് തന്നെയായിരുന്നു കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ച പ്രേരണ. ഇരയെ വേട്ടയാടുന്നതിന് മുമ്പ് ഒരു സംശയവും വരാതിരിക്കാൻ പ്രതി ഇരയ്ക്കൊപ്പം മദ്യപിക്കുക പതിവായിരുന്നു. കൃത്യം നടപ്പിലാക്കുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യത്തിൽ സയനൈഡ് കലർത്തിയാണ് മാത്യു മഞ്ചാടിയിലിനെ വകവരുത്തിയതെന്ന് ജോളി വെളിപ്പെടുത്തിയിരുന്നു.

Also Read- കൂടത്തായി: DNA പരിശോധന മുതൽ കടമ്പകൾ ഏറെ; ചാടിക്കടക്കുമോ ?

2014 മേയ്‌ 3 നാണ് അഞ്ചാമത്തെ കൊലപാതകം നടന്നത്. രണ്ടാമത് കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരൻ സക്കറിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്, സക്കറിയയുടെ മകൻ ഷാജുവിന്റെ ഇളയ മകൾ വെറും പത്ത് മാസം മാത്രം പ്രായമുള്ള ആൽഫൈൻ ഷാജുവായിരുന്നു ഇത്തവണ ജോളിയുടെ ഇര. കുട്ടിക്ക് ഇറച്ചിക്കറിയിൽ മുക്കിയ ബ്രഡ് ജോളി കൊടുക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ജോളി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ സയനൈഡ് നൽകിയതായി ഓർമയില്ലെന്നും പ്രതി പറഞ്ഞിരുന്നു.

2016 ജനുവരി 11 നാണ് കൊലപാതക പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും കൊലപാതകം നടന്നത്. ഷാജുവിന്റെ ഭാര്യ സിലി യാണ് കൊല്ലപ്പെട്ടത്.
ദന്താശുപത്രിയില്‍ വച്ച്‌ ഗുളികയില്‍ സയനൈഡ്‌ പുരട്ടി സിലിക്ക് നൽകിയെന്നാണ് പ്രതിയുടെ കുറ്റമ്മതം. സിലിയുടെ മരണശേഷം കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോൾ പ്രതി ജോളി ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു.

ഈ സംഭവങ്ങളിൽ റോയി തോമസിന്റെ കൊലപാതകം ഒഴികെ മറ്റ് സംഭവങ്ങൾ എങ്ങനെ തെളിയിക്കും, തെളിവുകൾ എങ്ങനെ ശേഖരിക്കും, ഇതൊക്കെയാണ് അന്വേഷണ സംഘത്തിനുമുന്നിലുള്ള പ്രധാന വെല്ലുവളി.

തുടരും......

First published: October 12, 2019, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading