ആറു മരണങ്ങളിലും പങ്കുണ്ടെന്ന് കുറ്റസമ്മതം; ജോളിയെ അറസ്റ്റു ചെയ്തത് റോയി കൊല്ലപ്പെട്ട കേസിൽ

കൊലപാതകങ്ങളിൽ ഷാജുവിന് പങ്കുണ്ടെന്നതിൽ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ്.പി

News18

News18

  • Share this:
    കോഴിക്കോട്. കൂടത്തായിയിൽ നടന്ന ആറു മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അറസ്റ്റു ചെയ്തത് മുൻ ഭർത്താവ് റോയ്  തോമസ് കൊല്ലപ്പെട്ട കേസിൽ മാത്രമെന്ന് റൂറൽ എസ്.പി. കെ.ജി സൈമൺ. ജോളിക്കൊപ്പം അറസ്റ്റിലായ മാത്യുവും പ്രജുകുമാറുമാണ് സയനൈഡ് സംഘടിപ്പിച്ചു നൽകിയതെന്നും എസ്.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    റോയി തോമസും ജോളിയുമായുള്ള ബന്ധം വളരെ വഷളായിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ഇതിനു പിന്നാലെ പോസ്റ്റുമോർട്ടം വേണമെന്ന് ആവശ്യപ്പെട്ട അമ്മാവൻ എം.എം മാത്യുവും കൊല്ലപ്പെട്ടു. എന്നാൽ എല്ലാ മരണങ്ങള്‍ക്കും സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണമുണ്ട്‌.  ഭാര്യ സിലിയുടെ മരണത്തിനു ശേഷമാണ് ഷാജുവിനെ വിവാഹം കഴിച്ചത്. അതേസമയം കൊലപാതകങ്ങളിൽ ഷാജുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും എസ്.പി പറഞ്ഞു.

    കേസുമായി ബന്ധപ്പെട്ട് ഇരുന്നൂറെ പേരെയെങ്കിലും ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നു വീടുകളിൽ പരിശോധന നടത്തി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എസ്.പി പറഞ്ഞു.

    Also Read കൂടത്തായി കൊലപാതക പരമ്പര: ജോളി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

    First published:
    )}