നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ജോളിയുടെ ഫോൺ ഷാജുവിന്റെ വീട്ടിലും കണ്ടെത്താനായില്ല; നിർണായക തെളിവ് തേടി പൊലീസ്

  ജോളിയുടെ ഫോൺ ഷാജുവിന്റെ വീട്ടിലും കണ്ടെത്താനായില്ല; നിർണായക തെളിവ് തേടി പൊലീസ്

  ജോളിയുടെ ഫോൺ കണ്ടെത്തിയാൽ കൊലക്കേസ് അന്വേഷണത്തിൽ നിർണായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.

  ജോളി, ഷാജു

  ജോളി, ഷാജു

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊബൈല്‍ ഫോണിനു വേണ്ടി രണ്ടാം ഭർത്താവ് ഷാജുവിന്റെ വീട്ടിൽ നടത്തിയ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉൾപ്പെടെയുള്ള രേഖകള്‍ തേടിയാണ് അന്വേഷണസംഘം ഷാജുവിന്റെ  വീട്ടിൽ ഇന്ന് പരിശോധന നടത്തിയത്.

   ജോളിയുടെ ഫോണ്‍ എവിടെയെന്ന് ക്രൈംബ്രാഞ്ച് സംഘം ഷാജു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ചോദിക്കുകയും ചെയ്തു. ഫോൺ എവിടെയെന്ന് അറിയില്ലെന്നും പൊന്നാമറ്റം വീട്ടിൽ കാണുമെന്നുമാണ് ഷാജു  പറഞ്ഞത്.

   ജോളിയുടെ ഫോൺ കണ്ടെത്തിയാൽ കൊലക്കേസ് അന്വേഷണത്തിൽ നിർണായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ജോളിയുടെ ഫോൺ തേടി ക്രൈംബ്രാഞ്ച് എത്തിയത്.

   Also Read 'ജോളി മതാധ്യാപികയല്ല'; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് പള്ളി അധികൃതർ

   First published:
   )}