കൂടത്തായി: എൻ.ഐ.ടി.പരിസരത്ത് ബ്യൂട്ടീപാർലർ: ജോളി പറഞ്ഞത് അധ്യാപികയെന്ന്

മുൻഭർത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയിലാണ് രണ്ടു മാസം മുൻപ് പ്രത്യേക സംഘം ആന്വേഷണമാരംഭിച്ചത്.

ഫയൽ ചിത്രം

ഫയൽ ചിത്രം

 • Share this:
  കോഴിക്കോട്: കൂടത്തായിയിൽ കൊലപാതക പരമ്പര നടത്തിയതിന് അറസ്റ്റിലായ ജോളി നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത് താൻ എൻ.ഐ.റ്റിയിലെ അധ്യാപികയെന്ന്. പക്ഷെ കാമ്പസ് പരിസരത്ത് ജോളി ഒരു ബ്യൂട്ടീപാർലർ നടത്തിയിരുന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഈ തട്ടിപ്പ് പൊളിഞ്ഞതാണ് കൊലപാതക പരമ്പരയിലും ജോളിയെ സംശയനിഴലിൽ നിർത്താൻ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്.

  വർഷങ്ങളായി എൻ.ഐ.ടിയുടെ വ്യാജ ഐ.ഡി കാർഡ് ജോളി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. എന്നും രാവിലെ വീട്ടിൽ നിന്നും ബ്യൂട്ടീപാർലറിലേക്ക് പോയിരുന്നതും അധ്യാപികയാണെന്ന ഈ ഐ.ഡി കാർഡും കഴുത്തിലിട്ടായിരുന്നു.

  മുൻഭർത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയിലാണ് രണ്ടു മാസം മുൻപ് പ്രത്യേക സംഘം ആന്വേഷണമാരംഭിച്ചത്. ഇതിനിടയിലാണ് ഒരു കുടുംബത്തിലെ ആറു പേർ സമാനസാഹചര്യത്തിൽ മരിച്ച കാര്യവും പൊലാസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

  ഇടുക്കി കട്ടപ്പന സ്വദേശികളായ പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും നാലുമക്കളിൽ മൂത്തയാളായാണ് ജോളി.  റോയ് തോമസിന്റെ ഭാര്യയായിരുന്നു. അന്നമ്മയുടെ സഹോദരന്റെ ഭാര്യയുടെ അടുത്ത ബന്ധു. ഇപ്പോൾ ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ.

  പൊന്നാമറ്റം ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, മൂത്തമകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ രണ്ടുവയസുകാരി മകൾ ആൽഫൈൻ എന്നീ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളി ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

  Also Read കൂടത്തായി കൊലപാതക പരമ്പര: ജോളിയിലേക്ക് പൊലീസ് എത്തിയത് എങ്ങനെ? എസ്.പി പറയുന്നു

  First published:
  )}