News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 9, 2020, 2:53 PM IST
News18
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവായ റോയ് തോമസിന്റെ മാതാവി അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കുന്നത്.
2012 ആഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാത പരമ്പര തുടങ്ങുന്നത്. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറഞ്ഞ കള്ളങ്ങൾ പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നായയെകൊല്ലാന് ഉപയോഗിക്കുന്ന ഡോഗ്കില്‍ എന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയ്ക്ക് നൽകുകയായിരുന്നു. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്.
Also Read
'സമരക്കാർക്കെതിരെ കേസെടുത്തതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ല'; വിമർശനവുമായി സമസ്ത
കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും കൂട്ടുപ്രതികൾ ഉണ്ടായിരുന്നെങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതി. താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
Published by:
Aneesh Anirudhan
First published:
February 9, 2020, 2:53 PM IST