കൂടത്തായി കൊലപാതക പരമ്പര: 'ജോളിയെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി': റൂറൽ എസ്.പി

ആറു പേരുടെ കൊലപാതകങ്ങൾക്കു പിന്നിലും താനാണെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു

news18-malayalam
Updated: October 5, 2019, 9:22 PM IST
കൂടത്തായി കൊലപാതക പരമ്പര: 'ജോളിയെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി': റൂറൽ എസ്.പി
News18
  • Share this:
കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ ജോളിയെ ഇപ്പോഴെങ്കിലും പിടിച്ചതു നന്നായെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ. മുൻഭാർത്താവ് റോയി തോമസിന്റെ ദുരൂഹമരണമവുമായി  ബന്ധപ്പെട്ടാണ് ജോളി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തത്.

ആറു പേരുടെ കൊലപാതകങ്ങൾക്കു പിന്നിലും താനാണെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മറ്റു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ട്. പൊന്നാമറ്റം കുടുംബത്തിന്റെ അധികാരം കൈയ്യാളുന്നതിന്റെ ഭാഗമായാണ് റോയിയുടെ മാതാവ് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവ് ടോം തോമസിന് സയനൈഡ് നൽകിയതെന്നും എസ്.പി വ്യക്തമാക്കി.

റോയി തോമസും ജോളിയുമായുള്ള ബന്ധം വളരെ വഷളായിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ഇതിനു പിന്നാലെ പോസ്റ്റുമോർട്ടം വേണമെന്ന് ആവശ്യപ്പെട്ട അമ്മാവൻ എം.എം മാത്യുവും കൊല്ലപ്പെട്ടു. എന്നാൽ എല്ലാ മരണങ്ങള്‍ക്കും സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണമുണ്ട്‌.  ഭാര്യ സിലിയുടെ മരണത്തിനു ശേഷമാണ് ഷാജുവിനെ വിവാഹം കഴിച്ചത്. അതേസമയം കൊലപാതകങ്ങളിൽ ഷാജുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും എസ്.പി പറഞ്ഞു.

Also Read ജോളിയിലേക്ക് പൊലീസ് എത്തിയത് എങ്ങനെ? എസ്.പി പറയുന്നു

കേസുമായി ബന്ധപ്പെട്ട് ഇരുന്നൂറെ പേരെയെങ്കിലും ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നു വീടുകളിൽ പരിശോധന നടത്തി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എസ്.പി പറഞ്ഞു.

Also Read എൻ.ഐ.ടി. പരിസരത്ത് ബ്യൂട്ടീപാർലർ നടത്തിയ ജോളി നാട്ടുകാരോട് പറഞ്ഞിരുന്നത് അധ്യാപികയെന്ന്

First published: October 5, 2019, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading