news18-malayalam
Updated: October 7, 2019, 8:14 PM IST
News18
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്ന് ഷാജു. മാധ്യമങ്ങളിൽ വന്ന വാർത്ത വ്യാജമാണെന്നു പറഞ്ഞിട്ടില്ലെന്നും ഷാജു പ്രതികരിച്ചു. കൊലക്കേസിൽ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു.
മൊഴികള്‍ വിലയിരുത്തിയശേഷം തുടര്‍നടപടിയെടുക്കുമെന്ന് എസി.പി കെ.ജി സൈമൺ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നല്ല ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലുകള്‍ തുടരും. എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റുനടപടി. ഇവിടംവിട്ട് പോകരുതെന്ന് ഷാജുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷാജുവിന്റെ മൊഴികള്‍ പോലീസ് പരിശോധിക്കുകയാണ്. ഇനിയും ഒരുപാട് ആളുകളെ ചോദ്യം ചെയ്യും. ഇനിയും പല അറസ്റ്റുകളും ഉണ്ടാവാമെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു.
Also Read
ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി
First published:
October 7, 2019, 8:14 PM IST