നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി കൊലപാതക പരമ്പര; തനിക്ക് പങ്കില്ലെന്ന് ഷാജു

  കൂടത്തായി കൊലപാതക പരമ്പര; തനിക്ക് പങ്കില്ലെന്ന് ഷാജു

  "തെളിവുകള്‍ ശക്തമാന്നെങ്കിലേ ജോളി കുറ്റക്കാരിയാണെന്ന് വിശ്വസിക്കൂ. അങ്ങനെയെങ്കിൽ തന്നെ ചതിക്കുകയായിരുന്നെന്നും കരുതും."

  ഷാജു

  ഷാജു

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി തനിക്ക് ബന്ധമില്ലെന്ന് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. റോയിയുടെ മരണത്തില്‍ സംശയം തോന്നിയിരുന്നു. തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഷാജു ന്യൂസ് 18- നോട് പറഞ്ഞു.

   തെളിവുകള്‍ ശക്തമാണെങ്കില്‍ കൊലപാതകമാണെന്ന് വിശ്വസിക്കും. കേസുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിച്ചു. അവസാനമായി ചോദ്യം ചെയ്തത് ഒരു മാസം മുന്‍പാണെന്നും ഷാജു പറഞ്ഞു.

   തെളിവുകള്‍ ശക്തമാന്നെങ്കിലേ ജോളി കുറ്റക്കാരിയാണെന്ന് വിശ്വസിക്കൂ. അങ്ങനെയെങ്കിൽ തന്നെ ചതിക്കുകയായിരുന്നെന്നും കരുതും. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. സിലിയുടെ സഹോദരന്റെ താല്‍പര്യ പ്രകാരമാണ് ജോളിയെ വിവാഹം കഴിച്ചത്. തങ്ങളുടെ വിവാഹത്തില്‍ റോയുടെ കുടുംബത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും സാജു വ്യക്തമാക്കി.

   Also Read ആരാണ് ജോളി? എന്തുകൊണ്ട് അവരിലേക്ക് സംശയത്തിന്റെ ചൂണ്ടു വിരൽ

   First published:
   )}