നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കൂടത്തായി: സിലിയെ കൊലപ്പെടുത്തിയത് വിഷം പുരട്ടിയ ഗുളിക നൽകി; ജോളിക്കെതിരെ പുതിയ കേസ്

    കൂടത്തായി: സിലിയെ കൊലപ്പെടുത്തിയത് വിഷം പുരട്ടിയ ഗുളിക നൽകി; ജോളിക്കെതിരെ പുതിയ കേസ്

    മാത്യു രണ്ടാം പ്രതി

    News18

    News18

    • News18
    • Last Updated :
    • Share this:
      കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയില്‍ അറസ്റ്റിലായ ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് വിഷം പുരട്ടിയ ഗുളിക നല്‍കിയെന്ന് എഫ്ഐആര്‍. ജോളിയെ ഒന്നാം പ്രതിയാക്കി താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് വിവരങ്ങള്‍ പറയുന്നത്. കേസില്‍ രണ്ട് പ്രതികളാണുള്ളത്. ജോളിയാണ് ഒന്നാം പ്രതി. മാത്യുവിനെയാണ് രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുള്ളത്. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്.

      താമരശ്ശേരി പൊലീസാണ് സിലിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ മുഖ്യപ്രതി ജോളി, മാത്യു, പ്രജികുമാര്‍ എന്നവര്‍ അറസ്റ്റിലായത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങില്‍ കൂടുതല്‍ കൊലപാതകക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആറ് കൊലപാതകങ്ങളും പല കേസുകളായി രജിസ്റ്റര്‍ ചെയ്ത് ആറ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.

      Also Read- 'അഞ്ചു കൊലകൾ‌ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച്'; കുറ്റം സമ്മതിച്ച് ജോളി

      കൊലപാതക പരമ്പരയിൽ അഞ്ചു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കോടഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നാല് കേസും താമരശ്ശേരി സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. മറ്റു അഞ്ച് കേസുകളിലും മാത്യുവിനെയും പ്രതിയാക്കി.

      First published:
      )}