നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'അന്നമ്മയുടെ മരണത്തിൽ ജോളിയെ സംശയിച്ചു; റോയിയെ വകവരുത്താൻ തീരുമാനിച്ചു

  'അന്നമ്മയുടെ മരണത്തിൽ ജോളിയെ സംശയിച്ചു; റോയിയെ വകവരുത്താൻ തീരുമാനിച്ചു

  ജോളി അറസ്റ്റിലാകുന്നതിന് മുമ്പ് നിയമോപദേശം തേടിയിരുന്നുവെന്ന് അന്വേഷണസംഘത്തലവൻ കെജി സൈമൺ

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   കോഴിക്കോട്: കൂടത്തായിയിൽ അന്നമ്മ മാത്യൂവിന്‍റെ മരണത്തിൽ റോയി, ജോളിയെ സംശയിച്ചിരുന്നതായി അന്വേഷണസംഘത്തലവൻ കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമൺ. റോയിയെ ജോളി കൊല്ലാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ്. അതിനൊപ്പം തന്‍റെ അവിഹിതബന്ധത്തെ റോയി എതിർത്തതും, പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാതെ സ്വത്തുക്കൾ ധൂർത്തടിച്ച് നശിപ്പിച്ചതും റോയിയെ കൊല്ലാനുള്ള കാരണങ്ങളായി.

   ജോളി അറസ്റ്റിലാകുന്നതിന് മുമ്പ് നിയമോപദേശം തേടിയിരുന്നുവെന്ന് കെജി സൈമൺ പറഞ്ഞു. അറസ്റ്റിലാകുന്നതിന്റെ തലേദിവസം അഭിഭാഷകനെ കണ്ടു. അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് ചോദ്യം ചെയ്യലിനെ ആദ്യഘട്ടത്തിൽ പ്രതിരോധിച്ചത്. അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായത് പ്രഫഷണലിസമല്ല. സാമൂഹ്യപ്രതിബദ്ധത എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നും സൈമൺ പറഞ്ഞു.

   കൂടത്തായിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; സിലിയെ മൂന്നുതവണ കൊല്ലാൻ ശ്രമിച്ചുവെന്ന് ജോളി

   കൂടത്തായിയിൽ സംഭവിച്ച ആറു മരണങ്ങൾ കൂടാതെ ചില വധശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും സൈമൺ പറഞ്ഞു. സിലിയെ മുമ്പും കൊല്ലാൻ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. മൂന്നു തവണ സയനൈഡ് ഭക്ഷണത്തിൽ കലർത്തി നൽകി. എന്നാൽ മൂന്നാമത്തെ തവണയാണ് ജോളി നൽകിയ ഭക്ഷണം സിലി കഴിച്ചതും മരണപ്പെടുന്നതും.
   First published:
   )}