News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 28, 2020, 4:18 PM IST
ജോളി
കോഴിക്കോട്: ഭിത്തിയിലെ ടൈലിന്റെ വക്കില്‍ ഉരച്ചും കടിച്ചുമാണു കൈരമ്പ് മുറിച്ചതെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. ഡോക്ടര്‍ക്കു നല്കിയ മൊഴിയിലാണ് ജോളി ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കം മുതൽക്കെ ആത്മഹത്യ പ്രവണത കാട്ടിയതിനാൽ ജോളിയെ മാത്രം നിരീക്ഷിക്കാൻ രണ്ടു ജീവനക്കാരെയാണ് ജയിൽ അധികൃതർ.
കിടപ്പിലെ അസ്വാഭാവികത ജയില്‍ ജീവനക്കാരിയുടെ ശ്രദ്ധയില്‍ പെട്ടതാണ് ആത്മഹത്യാശ്രമം തിരിച്ചറിയാനും ജോളിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും സഹായിച്ചത്.
ജയില്‍ വാര്‍ഡന്റെ പരിശോധനയിലാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. കൈ പുതപ്പില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു. എന്നാൽ സെല്ലിൽ നിന്നും മൂർച്ചയുള്ള വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
അതേസമയം മുറിവ് ഗുരുതരമല്ലെന്നും ജോളി അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്കുശേഷം ജോളിയെ വാര്‍ഡിലേക്കു മാറ്റി.
സംഭവത്തില്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്കു സമര്‍പ്പിച്ചു. സെല്ലില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് വനിതാ ഉദ്യോഗസ്ഥയ്ക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല നല്‍കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജയിൽ മേധാവി ഋഷിരാജ് സിംഗാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്.
Also Read
രണ്ടാം തവണയും ആത്മഹത്യാശ്രമം; ജോളി വിഷാദ രോഗത്തിന് അടിമയോ?
Published by:
Aneesh Anirudhan
First published:
February 28, 2020, 4:16 PM IST