നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി കൊലപാതക പരമ്പര; ജോളിയും കൂട്ടാളികളും തലയൂരുമോ? വിചാരണ എട്ടിന് ആരംഭിക്കും

  കൂടത്തായി കൊലപാതക പരമ്പര; ജോളിയും കൂട്ടാളികളും തലയൂരുമോ? വിചാരണ എട്ടിന് ആരംഭിക്കും

  റോയ് തോമസിന്റെ കേസില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കോടതികളിലെത്തുമ്പോള്‍ മറ്റ് കേസുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ നിയമവിദഗ്ധരില്‍ത്തന്നെ സംശയമുണ്ട്.

  koodathayi murder

  koodathayi murder

  • Share this:
  കോഴിക്കോട്: കേരള മന:സാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രാഥമിക വിചാരണ നടപടികള്‍ ഈ മാസം എട്ടിന് ആരംഭിക്കും. 2002-20016 കാലയളവില്‍ ഒരേ കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബര്‍ അഞ്ചിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്.

  ആദ്യ ഭര്‍ത്താവ് റോയ്തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പട്ടത്. ഭക്ഷണത്തില്‍ വിഷവും സയനൈഡും കലര്‍ത്തിയാണ് ആറ് പേരെയും കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

  ജൂണ്‍ എട്ടിന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ടശേഷമാകും തുടര്‍ വിചാരണ നടപടികള്‍ തീരുമാനിക്കുക. 2016 ജനുവരി 11നാണ് സിലി മരിച്ചത്. മഷ്‌റൂം കാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്.

  You may also like:Online Class | സംസ്‌കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിച്ചത്; കർശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
  [news]
  'എല്ലാ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി'; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് മിയ
  [news]
  'Congratulations Mia | അശ്വിന്റെ ജീവിത സഖിയാവാൻ മിയ; വിവാഹനിശ്ചയം കഴിഞ്ഞു
  [PHOTO]


  സയനൈഡ് സംഘടിപ്പിച്ച് നല്‍കിയ  എം എസ് മാത്യു., സ്വര്‍ണ്ണപ്പണിക്കാരന്‍ കെ. പ്രജുകുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

  കൂടത്തായി കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കൊലപാതക കേസുകളും വേറെ വേറെ കോടതികളിലാണ് നടക്കുക. കോവിഡ് കാലത്ത് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോളി നല്‍കിയ അപേക്ഷ തള്ളിയിരുന്നു.

  അതേസമയം റോയ് തോമസിന്റെ കേസില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കോടതികളിലെത്തുമ്പോള്‍ മറ്റ് കേസുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ നിയമവിദഗ്ധരില്‍ത്തന്നെ സംശയമുണ്ട്.
  First published:
  )}