News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 15, 2020, 10:23 PM IST
ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ നിർണ്ണായക വഴിത്തിരിവ്. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന കെമിക്കൽ ലാബിൻ്റെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തു. സയനൈഡ് നൽകിയാണ് സിലിയെ ജോളി കൊന്നെന്ന വാദത്തെ സാധൂകരിക്കുന്ന റിപ്പോർട്ട് കേസിലെ നിർണ്ണായക വഴിത്തിരിവാണ്. താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിലാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.
സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയിൽ എത്തിക്കുകയും മഷ്റൂം ഗുളികയിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാൻ നൽകിയ വെള്ളത്തിലും സയനൈഡ് കലർത്തിയെന്നാണ് കണ്ടെത്തൽ. സിലിക്ക് ഗുളിക കൊടുത്ത ശേഷം തളർന്ന അമ്മയെ സിലിയുടെ മകൻ കണ്ടപ്പോൾ മകനെ ഐസ്ക്രീം വാങ്ങാൻ പണം കൊടുത്ത് ജോളി പുറത്തേക്ക് പറഞ്ഞയച്ചു. സംശയം തോന്നിയ മകൻ തിരികെ വന്നപ്പോൾ, സിലി മറിഞ്ഞ് വീഴുന്നത് കണ്ടുവെന്നും മൊഴിയുണ്ട്. ഈ കണ്ടെത്തലുകൾക്ക് ബലം നൽകുന്നതാണ് കെമിക്കൽ ലാബിൻ്റെ അന്തിമ റിപ്പോർട്ട്.
ജോളിയുടെ ഇപ്പോഴത്തെ ഭർത്താവായ ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ താമരശ്ശേരി കോടതിയിൽ സമർപ്പിച്ചിരുന്നുജോളിയാണ് ഈ കേസിലും ഒന്നാം പ്രതി. മാത്യുവാണ് രണ്ടും സ്വർണപ്പണിക്കാരൻ പ്രജികുമാർ മൂന്നാം പ്രതിയുമാണ്.
കേസിൽ സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യൻ, സഹോദരി ഷാലു ഫ്രാൻസിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിർണായകമാണ്.
Also Read
ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് രണ്ടര കോടി രൂപ; യുവതി അറസ്റ്റിൽ
First published:
February 15, 2020, 10:23 PM IST