കൂടത്തായി: ജോളിയെ രാത്രി പെന്നാമറ്റത്ത് എത്തിച്ച് തെളിവെടുപ്പ്; സയനൈഡ് കുപ്പി കണ്ടെടുത്തു
അടുക്കളയിൽ നിന്നാണ് തെളിവ് കണ്ടെത്തിയത്

news18
- News18
- Last Updated: October 15, 2019, 6:57 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണ്ണായക തെളിവ് കണ്ടെടുത്ത് അന്വേഷണ സംഘം. ഇന്നലെ രാത്രി ജോളിയെ വീണ്ടും പൊന്നാമറ്റത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് സൂക്ഷിച്ചതെന്ന് കരുതുന്ന കുപ്പി കണ്ടെടുത്തു. പകല്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.അതേസമയം കേസിലെ പരാതിക്കാരന് റോജോയുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.
ഇന്നലെ രാത്രി 10 മണിയോടെയാണ് ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്. വിവരം രഹസ്യമായി സൂക്ഷിച്ചായിരുന്നു തെളിവെടുപ്പ്. രണ്ടുമണിക്കൂറോളം ഇവിടെ പരിശോധന തുടര്‍ന്നു. സയനൈഡ് സൂക്ഷിച്ചതെന്ന് കരുതുന്ന കുപ്പി വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തു. സയനൈഡ് സൂക്ഷിച്ചത് അടുക്കളയിലെ ടിന്നിലാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. Also Read- കൂടത്തായി: മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും, പിതാവ് സഖറിയാസിനെയും ഒരുമിച്ച് ഇരുത്തി ഇന്നലെ 10 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ജോളി കപട സ്നേഹം നടിച്ച് വഞ്ചിച്ചതായി സഖറിയാസ് മൊഴി നല്കി. കൊലപാതകത്തിന് കൂട്ട് നില്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു. ഫോറന്‍സിക്ക് സംഘവും ഇന്നലെ പൊന്നാമറ്റത്ത് തെളിവെടുത്തു. എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നും ശാസ്ത്രീയ പരിശോധനകള്‍ തുടരും.
പരാതിക്കാരനായ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മുന്പില് ഹാജരാവും. കൊലപാതക പരമ്പരയില്‍ റോജോയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഇന്നലെ രാത്രി 10 മണിയോടെയാണ് ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്. വിവരം രഹസ്യമായി സൂക്ഷിച്ചായിരുന്നു തെളിവെടുപ്പ്. രണ്ടുമണിക്കൂറോളം ഇവിടെ പരിശോധന തുടര്‍ന്നു. സയനൈഡ് സൂക്ഷിച്ചതെന്ന് കരുതുന്ന കുപ്പി വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തു. സയനൈഡ് സൂക്ഷിച്ചത് അടുക്കളയിലെ ടിന്നിലാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.