കൂടത്തിൽ ദുരൂഹമരണങ്ങൾ: സ്വത്ത് തട്ടിയെടുത്ത വിൽപ്പത്രം വ്യാജമെന്ന് ക്രൈംബ്രാഞ്ച്

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഡിജിപി

News18 Malayalam | news18-malayalam
Updated: October 26, 2019, 3:20 PM IST
കൂടത്തിൽ ദുരൂഹമരണങ്ങൾ: സ്വത്ത് തട്ടിയെടുത്ത വിൽപ്പത്രം വ്യാജമെന്ന് ക്രൈംബ്രാഞ്ച്
News18 Malayalam
  • Share this:
തിരുവനന്തപുരം: കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച ന്യൂസ് 18 വാർത്ത ശരിവച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. മരണങ്ങളിൽ ദുരൂഹതയുള്ളതായും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡിജിപി പറഞ്ഞു. സ്വത്ത് തട്ടിയെടുത്ത വിൽപ്പത്രം വ്യാജമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് ന്യൂസ് 18 പുറത്തുവിട്ടു.

Also Read- കൂടത്തായിയിൽ നിന്ന് 'കൂടത്തിൽ' എത്താൻ എത്ര ദൂരം?

കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടാണ് ന്യൂസ് 18 പുറത്തുവിട്ടത്. 2018 സെപ്റ്റംബർ അഞ്ചിന് നൽകിയ റിപ്പോർട്ടിൽ സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാക്ഷി‍കളിലൊരാളായ വേലക്കാരി ലീലയ്ക്ക് എഴുത്തും വായനയും അറിയില്ല. മറ്റൊരു സാക്ഷിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അനിൽകുമാറിനും ഉള്ളടക്കം അറിയില്ലായിരുന്നു.

കുടുംബത്തിന്റെ അവസാന അവകാശിയായ ജയമാധവനെ പറ്റിച്ചാണ് സ്വത്ത് തട്ടിയെടുത്തത്. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവനെ പറ്റിക്കാൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണങ്ങളിൽ ദുരൂഹതയുള്ളതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. 2017 ഏപ്രിൽ രണ്ടിന് മരിച്ച ജയമാധവന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

First published: October 26, 2019, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading