നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തിൽ ദുരൂഹമരണ കേസ്: കാര്യസ്ഥന്‍ രവീന്ദ്രന്‍നായര്‍ കസ്റ്റഡിയില്‍

  കൂടത്തിൽ ദുരൂഹമരണ കേസ്: കാര്യസ്ഥന്‍ രവീന്ദ്രന്‍നായര്‍ കസ്റ്റഡിയില്‍

  തലയ്ക്കേറ്റ ക്ഷതമാണ് ജയമാധവന്റെ മരണത്തിനിടയാക്കിയതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തത്.

  koodam karamana

  koodam karamana

  • Share this:
   തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ അംഗം ജയമാധവന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ എല്ലാതരത്തിലുള്ള ശാസ്ത്രീയ പരിശോധനകളും നടത്തുമെന്നും മരണത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും ഡി.സി.പി മുഹമ്മദ് ആരിഫ് പറഞ്ഞു.

   തലയ്ക്കേറ്റ ക്ഷതമാണ് ജയമാധവന്റെ മരണത്തിനിടയാക്കിയതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തത്.

   രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തില്‍ വീട്ടിൽ പരിശോധന നടത്തി. ഫോറന്‍സിക് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വീട്ടുജോലിക്കാരി ലീലയെയും  രവീന്ദ്രന്‍ നായരേയും സ്ഥലത്തെത്തിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന.

   സ്വത്ത് തട്ടിപ്പ് കേസിലെ  ഒന്നാം പ്രതി കൂടിയായ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നേരത്തെ മരവിപ്പിച്ചിരുന്നു. ജില്ലാ സഹകരണബാങ്കില്‍ രവീന്ദ്രന്‍ നായര്‍ക്കും ഭാര്യക്കുമുണ്ടായിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 50 ലക്ഷം രൂപയാണുള്ളത്. ഇതില്‍ 20 ലക്ഷം രൂപ മരിച്ച ജയമാധവന്‍ നായരുടേതാണെന്നാണ് നിഗമനം. മാത്രമല്ല ജയമാധവന്റെ സ്വത്ത് വിറ്റ പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു.

   Also Read- മലയാളി വിദ്യാർഥിനിക്കുനേരെ ഗൂഡല്ലൂരിൽ ലൈംഗികാതിക്രമം

   അതേസമയം, ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ നായര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തി. ജയമാധവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ അയച്ച ഓട്ടോറിക്ഷയിലെന്നായിരുന്നു ആദ്യ മൊഴി. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഈ മൊഴി.

   എന്നാല്‍ ഉമാമന്ദിരത്തില്‍ നിന്നും പുറത്തിറങ്ങി താന്‍ ഓട്ടോ പിടിച്ചെന്നായിരുന്നു രണ്ടാമത്തെ മൊഴി. സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ തരത്തില്‍ മൊഴി നല്‍കിയത്.

   Also Read- പാലാരിവട്ടം പാലം അഴിമതി: കരാറുകാരായ ആർഡിഎസ് കമ്പനിയില്‍ നിന്ന് 4.13 കോടി രൂപ കണ്ടുകെട്ടി

   അതേസമയം ജയമാധവന്റെ മരണ വിവരം പോലും തന്നെ അറിയിച്ചിരുന്നില്ലെന്ന് സഹദേവനും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.    
   First published:
   )}