BREAKING | കൂടത്തായി കൊലപാതക പരമ്പര: ജോളി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ജോളി, ജുവലറി ജീവനക്കാരന്‍ സജി മാത്യു, സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജു കുമാര്‍ എ ന്നിവരാണ് അറസ്റ്റിലായത്.

news18-malayalam
Updated: October 5, 2019, 3:39 PM IST
BREAKING | കൂടത്തായി കൊലപാതക പരമ്പര: ജോളി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
ഫയൽ ചിത്രം
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ മൂന്നു പേർ അറസ്റ്റിൽ. പൊലീസ് കസ്റ്റഡിയിലായിരുന്ന ജോളി, ജൂവലറി ജീവനക്കാരന്‍ സജി മാത്യു, സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജു കുമാര്‍ എ ന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മരിച്ചവരില്‍ ഒരാളായ റോയിയുടെ ഭാര്യയായിരുന്നു ജോളിയെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ  ആറു പേരെയും താനാണ് കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു.

കൊലപാതകത്തിനായി സയനൈഡ് എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മറ്റു രണ്ടു പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

ഒരു കുടുംബത്തിലെ ആറു പേര്‍ 2002 നും 2016 നും ഇടയിലാണ് കുഴഞ്ഞുവീണു മരിച്ചത്.  2002ലായിരുന്നു ആദ്യ മരണം. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. ആറു വര്‍ഷത്തിനു ശേഷം 2008ല്‍ ടോം തോമസും മരിച്ചു. ഛര്‍ദ്ദിച്ച് അവശനായിട്ട് ആയിരുന്നു മരണം. പിന്നീട് 2011ല്‍ റോയ്. അമ്മാവനായ മാത്യു നിര്‍ബന്ധം പിടിച്ചാണ് അന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. 2014 ല്‍ മാത്യു മരിച്ചു. പിന്നീട് 2016 ല്‍ ഷാജുവിന്റെ കുഞ്ഞും ആറു മാസത്തിന് ശേഷം ഭാര്യ സിലിയും മരിച്ചു. പെട്ടെന്ന് കുഴഞ്ഞുവീണായിരുന്നു മരണങ്ങളില്‍ പലതുമെന്നതിനാല്‍ ഹൃദയാഘാതമാണെന്ന് ബന്ധുക്കള്‍ സംശയിച്ചു.

മരണത്തിനു മുമ്പ് കഴിച്ചത് ഒരേ തരത്തിലേ ഭക്ഷണം; കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് എസ് പി

റോയിയുടെ സഹോദരന്‍ റോജോ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയപ്പോഴേക്കും പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മറ്റൊരു ബന്ധുവിന്റെ പേരിലായി. ഒസ്യത്ത് കാണിച്ചെങ്കിലും റോജോയ്ക്ക് വിശ്വാസമായില്ല. റവന്യൂഅധികൃതര്‍ക്ക് പരാതി നല്‍കിയതോടെ ഒസ്യത്ത് റദ്ദായി. സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് വ്യക്തമായതോടെ ദുരൂഹതയുണ്ടെന്ന് തോന്നിയ റോജോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Also Read കൂടത്തായി: ആരാണ് ജോളി? എന്തുകൊണ്ട് അവരിലേക്ക് സംശയത്തിന്റെ ചൂണ്ടു വിരൽ

First published: October 5, 2019, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading