HOME » NEWS » Crime » KOODATTAYI MURDER SERIES HOW DID THE POLICE GET TO JOLLY

കൂടത്തായി:ജോളിയിലേക്ക് പൊലീസ് എത്തിയത് എങ്ങനെ? എസ്.പി പറയുന്നു

ആറു മരണങ്ങളും നടക്കുമ്പോൾ സാക്ഷിയായി ജോളി ഉണ്ടായിരുന്നു. ഇതോടെ അന്വേഷണം ജോളിയിലേക്ക് കേന്ദ്രീകരിച്ചു. 

news18-malayalam
Updated: October 5, 2019, 9:11 PM IST
കൂടത്തായി:ജോളിയിലേക്ക് പൊലീസ് എത്തിയത് എങ്ങനെ? എസ്.പി പറയുന്നു
news18
  • Share this:
അന്വഷണം ആരംഭിച്ചത് 2 മാസം മുൻപ്
രണ്ടുമാസം മുന്‍പാണ് അന്വേഷണം ആരംഭിക്കുന്നത്. റോയ് തേമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി എസ്.പിക്ക് ലഭിച്ച  പരാതി ഡി.ഐജിയെ അറിയിച്ചു. ഇതേത്തുടർന്ന് കേസ് അന്വേഷണത്തിനായി   പ്രത്യേക സംഘം രൂപീകരിച്ചു.

വഴിത്തിരിവായി സയനൈഡ്
റോയി തോമസിന്റെ മരണത്തെ കുറിച്ച് നേരത്തെ പൊലീസ് അന്വേഷിച്ചിരുന്നു. മരണത്തിൽ  സംശയകരമായ ഒന്നുമില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത്എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചു.

ജോളിയിലേക്ക്
പ്രഥമിക അന്വേഷണത്തിൽ തന്നെ സമാനമായ സ്വഭാവത്തിലൂടെ ആ കുടുംബത്തിൽ ആറു പേര്‍ മരിച്ചിട്ടുണ്ടെന്നു കണ്ടെത്തി. എന്നാൽ 2001 മുതല്‍ 2016 വരെ നടന്ന മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടന്നില്ല. ഈ മരണങ്ങളൊക്കെ നടക്കുമ്പോൾ സാക്ഷിയായി ജോളി ഉണ്ടായിരുന്നു. ഇതോടെ അന്വേഷണം ജോളിയിലേക്ക് കേന്ദ്രീകരിച്ചു.

കഴിഞ്ഞ 14 വർഷമായി  എന്‍.ഐ.ടി.യില്‍ ലക്ചററര്‍ ആണെന്നാണ് ജോളി നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. പിന്നെ, മൊഴികളിലുള്ള വൈരുദ്ധ്യം. ഇതോടെ ആറു കല്ലറകളും  തുറക്കാന്‍ തീരുമാനിച്ചു. എന്നാൽ രണ്ടു മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. ഷാജുവിന്റെ മുൻ ഭാര്യയുടെയും മകന്റെയും.

അറസ്റ്റ് റോയ് കൊലക്കേസിൽ
തെളിവുകളുടെ  അടിസ്ഥാനത്തിലാണ് ജോളി, എം.എസ് മാത്യൂ, പ്രജു കുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തത്. ജോളിയുടെ മുൻ ഭര്‍ത്താവ് റോയ് തോമസിന്റെ  മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മറ്റു മരണങ്ങളിൽ അന്വേഷണം തുടരും.

റോയിക്കു പിന്നാലെ മാത്യൂ
റോയി തോമസും ജോളിയുമായുള്ള ബന്ധം വളരെ വഷളായിരുന്നു. റോയിയുടെ മരണത്തിൽ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ട അമ്മാവനായ മാത്യുവും പിന്നീട് കൊല്ലപ്പെട്ടു. അതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിക്കാനുണ്ട്. ആഹാരം തൊണ്ടയില്‍ കുടുങ്ങിയാണ് ഷാജുവിന്റെ കുട്ടി ആല്‍ഫൈന്‍ മരിച്ചതെന്നാണ് അന്നു പറഞ്ഞത്. എന്നാല്‍ എല്ലാ മരണങ്ങള്‍ക്കും സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണമുണ്ട്. സിലിയുടെ മരണത്തിനു ശേഷമാണ് ഷാജുവിനെ ജോളി വിവാഹം കഴിച്ചത്. പക്ഷെ കൊലപാതകങ്ങളിൽ  ഷാജുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല.

എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി
എല്ലാ മരണത്തിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. പക്ഷെ മറ്റു കേസുകളിലൊന്നും ഇപ്പോള്‍ പ്രതിയാക്കിയിട്ടില്ല. ഒറ്റ കേസില്‍ മാത്രമെ ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളൂ. നേരത്തെയും  അന്നമ്മ തോമസിനെ  സൂപ്പ് കഴിച്ച് അവശനിലയിൽ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പരിശോധനയിൽ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  എന്നാൽ പിന്നീട് സാമാനമ സാഹചര്യത്തിലാണ് അന്നമ്മ മരിച്ചത്. ഇതോടെ കോഴിക്കോട് മിംസ് ആശുപത്രിക്കെതിരെ  ഭർത്താവ് ടോം തോമസ് പരാതി നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റോയിക്കു വേണ്ടി ഭക്ഷണം ഉണ്ടാക്കിയെന്ന വാദം തെറ്റ്
താൻ റോയിക്കു വേണ്ടി ഭക്ഷണം തയാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ബാത്ത്റൂമിൽ കുഴഞ്ഞു വീണതെന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ റോയി നേരത്തെ ഭക്ഷണം കഴിച്ചിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ദഹിക്കാത്ത ചോറും കടലയും ശരീരത്തിൽ കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ടിലുണ്ട്.

എല്ലാ കൊലപാതകങ്ങളും സ്വത്തിനു വേണ്ടിയല്ല
എല്ലാ കൊലപാതകങ്ങളും സ്വത്തിനു വേണ്ടിയല്ല. ഓരോന്നിനും ഓരോ കാരണങ്ങളുണ്ട്. 14 വർഷത്തിനിടെയാണ് ആറ് കൊലപാതകങ്ങൾ നടന്നത്. റോയിയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി സമ്മതിച്ചിട്ടുണ്ട്.

പൊലീസ് നീക്കം അതീവരഹസ്യം
രണ്ടു മാസത്തിനിടെ ഇരുന്നൂറു പേരെയെങ്കിലും ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നു വീടുകളില്‍ പരിശോധന നടത്തി. ഇതൊന്നും പുറത്താരും അറിഞ്ഞില്ല.

Also Read ആറു മരണങ്ങളിലും പങ്കുണ്ടെന്ന് കുറ്റസമ്മതം; ജോളിയെ അറസ്റ്റു ചെയ്തത് റോയി കൊല്ലപ്പെട്ട കേസിൽ

First published: October 5, 2019, 7:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories