• HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി കേസ്: കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്; സ്വകാര്യതയെ ഹനിക്കുന്നുവെന്ന് പ്രതി ജോളി

കൂടത്തായി കേസ്: കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്; സ്വകാര്യതയെ ഹനിക്കുന്നുവെന്ന് പ്രതി ജോളി

മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്. ഇതിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതി പരിഗണിക്കവെയാണ് കൂടത്തായി കേസിന്റെ വിചാരണാ വേളയിൽ കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്

  • Share this:

    കോഴിക്കോട്: കൂടത്തായി കേസിന്‍റെ വിചാരണയിൽ കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്. ബൂധനാഴ്ച മുതൽ മാധ്യമങ്ങൾക്ക് കോടതിവളപ്പിൽ പ്രവേശനമുണ്ടായിരിക്കില്ല. ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി ഉത്തരവ്. മാറാട് അതിവേഗ കോടതിയിലാണ് വിസ്താരം നടക്കുന്നത്.

    Also Read- തൃശൂരിലെ സദാചാര ഗുണ്ടാ ആക്രമണം: ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിൽ

    മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്. ഇതിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതി പരിഗണിക്കവെയാണ് കൂടത്തായി കേസിന്റെ വിചാരണാ വേളയിൽ കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കേസിന്റെ വിചാരണ ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്.

    Also Read- കൊല്ലത്ത് മാതാപിതാക്കൾ ഇല്ലാതിരുന്ന വീടിന്റെ മേൽക്കൂര തകർത്ത് കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

    കേസിൽ സാക്ഷി വിസ്താരം തുടങ്ങി. ഒന്നാം സാക്ഷി രഞ്ജി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിച്ചത്. ഇതിനിടെയാണ് ജോളി പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്. നിലവിൽ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മെയ് 18വരെ തുടർച്ചയായി സാക്ഷി വിസ്താരം നടക്കും.

    Published by:Rajesh V
    First published: