• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൂടത്തിൽ ദുരൂഹമരണ കേസ്: നടപടിയുമായി പൊലീസ്; ഒന്നാം പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ നായര്‍ പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുദ്ധ്യം പുറത്തായി

News18 Malayalam | news18-malayalam
Updated: October 29, 2019, 6:14 PM IST
കൂടത്തിൽ ദുരൂഹമരണ കേസ്: നടപടിയുമായി പൊലീസ്; ഒന്നാം പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
News18 Malayalam
  • Share this:
തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണ കേസില്‍ നിര്‍ണായക നടപടിയുമായി പൊലീസ്. സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

തിരുവനന്തപുരം ജില്ലാ സഹകരണബാങ്കില്‍ രവീന്ദ്രന്‍ നായര്‍ക്കും ഭാര്യക്കുമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രവീന്ദ്രന്‍ നായര്‍ സ്വത്ത് തട്ടിപ്പ് കേസിലെ പ്രതിയാണെന്ന ക്രൈംബ്രാ!ഞ്ച് കത്തിനെ തുടര്‍ന്നാണ് നടപടി. രണ്ട് അക്കൗണ്ടുകളിലുമായി 50 ലക്ഷം രൂപയാണുള്ളത്. ഇതില്‍ 20 ലക്ഷം രൂപ മരിച്ച ജയമാധവന്‍ നായരുടേതാണെന്നാണ് നിഗമനം. മാത്രമല്ല ജയമാധവന്റെ സ്വത്ത് വിറ്റ പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു.

Also Read- മലയാളി വിദ്യാർഥിനിക്കുനേരെ ഗൂഡല്ലൂരിൽ ലൈംഗികാതിക്രമം

അതേസമയം, ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ നായര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തി. ജയമാധവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ അയച്ച ഓട്ടോറിക്ഷയിലെന്നായിരുന്നു ആദ്യ മൊഴി. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഈ മൊഴി.

എന്നാല്‍ ഉമാമന്ദിരത്തില്‍ നിന്നും പുറത്തിറങ്ങി താന്‍ ഓട്ടോ പിടിച്ചെന്നായിരുന്നു രണ്ടാമത്തെ മൊഴി. സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ തരത്തില്‍ മൊഴി നല്‍കിയത്.

Also Read- പാലാരിവട്ടം പാലം അഴിമതി: കരാറുകാരായ ആർഡിഎസ് കമ്പനിയില്‍ നിന്ന് 4.13 കോടി രൂപ കണ്ടുകെട്ടിഅതേസമയം ജയമാധവന്റെ മരണ വിവരം പോലും തന്നെ അറിയിച്ചിരുന്നില്ലെന്ന് സഹദേവനും പൊലീസിനോട് വെളിപ്പെടുത്തി. ജയമാധവന്‍നായരുടെ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലത്തിനായി എഫ്എസ്എല്‍ ലാബിന് കത്ത് നല്‍കി. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് സൂചന.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍