നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കോട്ടയത്തെ Facebook മാന്ത്രികൻ സംസ്ഥാനത്തെ നിരവധി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; ആർക്കും പരാതിയില്ലെന്ന് പോലീസ്

    കോട്ടയത്തെ Facebook മാന്ത്രികൻ സംസ്ഥാനത്തെ നിരവധി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; ആർക്കും പരാതിയില്ലെന്ന് പോലീസ്

    ഇയാളുടെ വാട്സ്ആപ്പ് പരിശോധിച്ചപ്പോൾ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കഥയാണ് പോലീസിനെ ഞെട്ടിച്ചത്. 

    • Share this:
    കോട്ടയത്തെ റിട്ടയേഡ് ഹെഡ്മിസ്ട്രസിനെ പറ്റിച്ചു നാല് പവൻ മാല കൊണ്ട് മുങ്ങിയ വ്യാജ മാന്ത്രികൻ ഇടുക്കി കട്ടപ്പന സ്വദേശി ജോയ്സ് ജോസഫ് കൂടുതൽ തട്ടിപ്പുകൾ നടത്തി എന്ന വിവരമാണ് പൊലീസ് പുറത്തു വിടുന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പുകൾ ഏറെയും നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സമാനമായ രീതിയിൽ പലരിൽ നിന്നും സ്വർണമാലകളും ആഭരണങ്ങളും ഇയാൾ കവർന്നതായി പോലീസിനെ ചോദ്യം ചെയ്യലിൽ മനസ്സിലായി. ഇയാളുടെ വാട്സ്ആപ്പ് പരിശോധിച്ചപ്പോൾ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കഥയാണ് പോലീസിനെ ഞെട്ടിച്ചത്.

    വാട്സ്ആപ്പ് ചാറ്റുകളിൽ പലയിടത്തും ഇയാൾ പണം വാങ്ങി എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ട്. എന്നാൽ ചാറ്റിലെ തെളിവുകൾ കണ്ടു പോലീസ് യുവതികളെ വിളിച്ചപ്പോൾ ഞങ്ങൾക്കാർക്കും പരാതിയില്ല എന്നുപറഞ്ഞാണ് ഇവരെല്ലാം ഒഴിഞ്ഞുമാറിയത്. അതോടെ ജോയ്സിനെതിരെ കൂടുതൽ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്യാനാകാത്ത സ്ഥിതിയിലായി പോലീസ്. പ്രേതാലയം വാട്സ്ആപ്പ് ഗ്രൂപ്പിന് പുറമേ ഫേസ്ബുക്ക് വഴിയും ഇയാൾ തട്ടിപ്പ് നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

    സൈക്കോളജിയിൽ റിസർച്ച് ഫെലോ ആണെന്ന് പറഞ്ഞാണ്  ഇയാൾ സ്ത്രീകളെയെല്ലാം പരിചയപ്പെട്ടത്. ഡേവിഡ് ജോൺ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആണ് ഇയാൾ ഇരകളെ വലയിലാക്കിയത്. ദുർമന്ത്രവാദം, ആഭിചാരക്രിയ തുടങ്ങിയ  വിഷയങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ഇയാൾ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചു. സമാനമായ രീതിയിലുള്ള ചിത്രങ്ങളും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രേതാനുഭവങ്ങൾ എന്ന മറ്റൊരു പേജിലൂടെയും ഇയാൾ ദുർമന്ത്രവാദ കഥകൾ എഴുതി പോസ്റ്റ് ചെയ്തിരുന്നു.

    പേര് പറയാൻ ആഗ്രഹിക്കാത്ത കോട്ടയം സ്വദേശിയായ മുൻ ഹെഡ്മിസ്ട്രസിൽ നിന്നാണ് ഇയാൾ നാലു പവൻ സ്വർണം അടിച്ചെടുത്തത്. ഒരു മാസം മുൻപാണ് തട്ടിപ്പുകൾക്ക് തുടക്കമായത്. രാത്രിയിൽ പതിവായി പ്രേത സ്വപ്നം കാണാറുണ്ടായിരുന്ന മുൻ ഹെഡ്മിസ്ട്രസ് ഈ വിഷയം ജോയ്സിനോട് പറഞ്ഞതോടെ ബാധ ഒഴിപ്പിക്കാൻ ഒരുമാസം മുമ്പ് ഇയാൾ കോട്ടയത്തെത്തി. ബാധ ഒഴിയാത്ത വന്നതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ഇയാൾ ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് പല പൂജകളും മന്ത്രങ്ങളും മഹാ മാന്ത്രികൻ എന്ന നിലയിൽ ഇയാൾ ഉരുവിട്ടു. ഒടുവിൽ മകനും ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഇയാൾ  മുൻ അദ്ധ്യാപികയോട് പറഞ്ഞു. തുടർന്ന് മകനെ വിളിച്ചുവരുത്തി പൂജയും പരിപാടികളുമായി. ബാധ പെട്ടെന്ന് ഒഴിഞ്ഞു പോകുന്നില്ല എന്ന് ഇയാൾ  അധ്യാപികയോടും മകനോടും പറഞ്ഞു. എന്തെങ്കിലും സ്വർണ്ണം കൊണ്ടുവരാൻ ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് ഗ്രാം സ്വർണമാണ് ആദ്യം അധ്യാപിക കൊണ്ടുവന്നത്. എന്നാൽ രണ്ട് ഗ്രാം കൊണ്ട് ബാധ ഒഴിഞ്ഞു പോകില്ല എന്ന് ഇയാൾ പറയുകയായിരുന്നു. തുടർന്നാണ് കയ്യിലുണ്ടായിരുന്ന നാലു പവൻ സ്വർണ്ണമാല എടുത്ത് അധ്യാപിക ഇയാൾക്ക് കൈമാറിയത്.

    Also read- പ്രേതസ്വപ്നങ്ങൾ കണ്ട മുൻഹെഡ്മിസ്ട്രസിന്റെ ബാധ ഒഴിപ്പിക്കാനായി 4 പവൻ മാല തട്ടിയ വ്യാജ മാന്ത്രികൻ പിടിയിൽ

    മന്ത്രവാദത്തിന് ശേഷം ഇരുവരെയും റൂമിൽ നിന്ന് പുറത്താക്കി കഥകടച്ചു. രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കതക് തുറന്നു നോക്കാവൂ എന്നും മാന്ത്രികൻ ഇരുവരോട് പറഞ്ഞു. മുറിക്കുള്ളിലെ കുടത്തിൽ സ്വർണമാല ഉണ്ടെന്നും രണ്ടുദിവസം കഴിഞ്ഞ് മകൻ ഇത് ധരിക്കണമെന്നും മാന്ത്രികൻ ആവശ്യപ്പെട്ടു. തിരിച്ചു പോയ ശേഷം ഫോൺ വിളിച്ച് 21ദിവസം കഴിഞ്ഞ ശേഷം മാത്രമേ കുടം തുറന്നു മാല എടുക്കാവൂ എന്നു പറഞ്ഞു. ഇതോടെയാണ് അധ്യാപികയ്ക്ക് സംശയം ഉണ്ടായത്. സംശയം തോന്നിയ അധ്യാപിക കോട്ടയം ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
    Published by:Naveen
    First published:
    )}