• HOME
  • »
  • NEWS
  • »
  • crime
  • »
  • കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി അനിത എൻ.തോമസിനെയാണ് സസ്പെൻഡ് ചെയ്തത്.

അനിത എന്‍. തോമസ്

അനിത എന്‍. തോമസ്

  • Last Updated :
  • Share this:
    കോട്ടയം: കുടിവെള്ള വിതരണക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കറുകച്ചാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിത എൻ.തോമസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങി.

    കരാറുകാരനിൽ നിന്നും 30,000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി  കൈക്കൂലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് പാത്താമുട്ടം കവലയില്‍ വച്ചാണ് ഇവർ വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
    You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
    കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നിലനിര്‍ത്തുന്നതിനാണ് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി 30,000 രൂപ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ഇയാൾ 9000 രൂപ പഞ്ചായത്ത് ഓഫിസില്‍ വച്ച് സെക്രട്ടറിക്ക്  കൈമാറി. എന്നാൽ ബാക്കി പണം ഉടൻ നൽകണമെന്ന് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി ഇ‌ടയ്ക്കിടെ ആവശ്യപ്പെട്ടു തുടങ്ങി. ഇതേത്തുടർന്നാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.

    വിജിലൻസ് നിരീക്ഷണം ആരംഭിച്ചതിനു പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വീണ്ടും യുവാവിനെ ഫോണിൽ വിളിച്ചു. ഇതേത്തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാത്താമുട്ടം കവലയില്‍  വിജിലന്‍സ് നൽകിയ പണവുമായെത്തിയത്.ഈ പണം ഇവർ കാറിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ വാങ്ങി. തൊട്ടുപിന്നാലെ വിജിലൻസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വിജിലന്‍സ് കോടതിയില്‍ പ്രതിയെ ഹാജരാക്കും.

    Published by:Aneesh Anirudhan
    First published: