കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം: ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; അറസ്റ്റ്
കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം: ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; അറസ്റ്റ്
ജൂലൈ 13ന് വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കൽ പാലത്തിനും ഇടയിലാണ് അപകടം. കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ പോൾ (36), ഭാര്യ സുമി രാജു (32) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത മകൻ ആൽഫിൻ (4) വലതു കാൽ ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മകൾ ഒരു വയസുകാരി ആൽഫിയ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.
Last Updated :
Share this:
കോട്ടയം: കോട്ടയം- കുമരകം റോഡിൽ ചീപ്പുങ്കലിൽ കാർ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മണര്‍കാട് ബൈപാസ് റോഡില്‍ മങ്ങാട്ടുമഠം പുരുഷോത്തമന് നായരെയാണ് (71) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജൂലൈ 13ന് വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കൽ പാലത്തിനും ഇടയിലാണ് അപകടം. കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ പോൾ (36), ഭാര്യ സുമി രാജു (32) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത മകൻ ആൽഫിൻ (4) വലതു കാൽ ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മകൾ ഒരു വയസുകാരി ആൽഫിയ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹം മഞ്ചാടിക്കരി സെന്റ് മൈക്കിള്‍ സി.എസ്.ഐ. പള്ളിക്ക് സമീപം എത്തിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു. ആയിരങ്ങളാണ് ഇരുവരെയും ഒരുനോക്കുകാണാനായി എത്തിയത്. തുടര്‍ന്ന് വൈകീട്ടോടെ മൃതദേഹങ്ങള്‍ തോട്ടകം വാക്കേത്തറ ബഥേല്‍ ഹോസ്ബെല്‍ അസംബ്ലി സെമിത്തേരിയില്‍ സംസ്കരിച്ചു.
ആഘോഷങ്ങള്‍ നടക്കേണ്ട വീട്ടിൽ....
വീട്ടിലെ ആഘോഷത്തിലേക്കുള്ള യാത്രയിലാണ് ജെഫിന്റെയും സുനിയുടെയും മരണം. ജെഫിന്റെ അനുജന് സ്റ്റെഫിന്റെ കല്യാണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നു 20 ല്‍പ്പരം ആളുകള്‍ വ്യാഴാഴ്ച രാവിലെ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായി വീട്ടില്‍ പന്തലിടാനുള്ള തിരക്കിലായിരുന്നു ജെഫിന്. പന്തല്‍ സാമഗ്രികള്‍ വീട്ടിലെത്തിക്കാന്‍ സുഹൃത്തുക്കളോട് ജെഫിന് പറഞ്ഞിരുന്നു. അതനുസരിച്ച് സാമഗ്രികള്‍ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിച്ചു. അതിനിടയിലാണ് സുനിയെയും മക്കളെയും വിളിക്കാനായി ജെഫിന് മല്ലപ്പള്ളിയിലേക്ക് പോയത്. അവിടെനിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
മാതാപിതാക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ കാലിന് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആല്ഫിനായില്ല. അപകടത്തില്‍നിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട അല്‍ഫിയ തന്റെ മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചെന്നറിയാതെ സുനിയുടെ അമ്മ വത്സമ്മയ്ക്കും ഇളയമ്മ റെജീനയ്ക്കൊപ്പമായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.