വീട്ടമ്മയുടെ കൊലപാതകം: കാണാതായ കാറില്‍ പോയത് ഒരാള്‍ മാത്രം; സിസിടിവി ദൃശ്യം പൊലീസിന്

Kottayam Murder Case | രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്ക് ഓടിച്ചുപോകുന്ന കാറിൽ ഒരാൾ മാത്രമാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

News18 Malayalam | news18-malayalam
Updated: June 2, 2020, 12:13 PM IST
വീട്ടമ്മയുടെ കൊലപാതകം: കാണാതായ കാറില്‍ പോയത് ഒരാള്‍ മാത്രം; സിസിടിവി ദൃശ്യം പൊലീസിന്
News18 Malayalam
  • Share this:
കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷണം പോയ വാഗണർ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘത്തിന് ലഭിച്ചു. വീട്ടിൽ നിന്നു മോഷ്ടിക്കപ്പെട്ട കാർ കടന്നു പോകുന്നതിന്റെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയിൽ നിന്നാണ് ലഭിച്ചത്. സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നു. കടന്നു പോയ കാറിൽ ഒരാൾ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ ഓടിച്ചു പോകുന്നത്.

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊലപാതകം നടന്ന വീട്ടിൽ പരിശോധന നടത്തി. ഇന്നലെ വീടിനുള്ളിൽ പാചക വാതകം നിറഞ്ഞിരുന്നതിനാൽ പരിശോധന നടത്താനായില്ല. വീടിനുള്ളിൽ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്, ഫൊറൻസിക് സംഘവും തെളിവ് ശേഖരിക്കുന്നുണ്ട്.

Also Read- കോട്ടയം കൊലപാതകം തെളിവ് നശിപ്പിക്കാൻ; ദേഹത്ത് വൈദ്യുതി വയർ കെട്ടിവച്ചു; ഗ്യാസ് സിലിണ്ടറും തുറന്നിട്ടു

ഇന്നലെ വൈകിട്ടാണ് കൊലപാതക വാർത്ത പുറത്തറിഞ്ഞത്. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിലിൽ ഷീബയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് സാലിക്ക് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

Crime, crime news, Theft, kottayam murder, thazhathangady native, കോട്ടയം കൊലപാതകം, കോട്ടയം, മോഷണം

TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]

First published: June 2, 2020, 12:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading