കോട്ടയം കൊലപാതകം തെളിവ് നശിപ്പിക്കാൻ; ദേഹത്ത് വൈദ്യുതി വയർ കെട്ടിവച്ചു; ഗ്യാസ് സിലിണ്ടറും തുറന്നിട്ടു

Kottayam Murder | ഇരുവരുടെയും തലയ്ക്കേറ്റ പരിക്ക് ടീപ്പോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഇവരുടെ കൈയും കാലും കെട്ടിയിരുന്നു. വൈദ്യുതി കയർ കൈയിൽ കെട്ടി ഷോക്കടിപ്പിക്കാനും ശ്രമം നടന്നു

News18 Malayalam | news18-malayalam
Updated: June 2, 2020, 8:05 AM IST
കോട്ടയം കൊലപാതകം തെളിവ് നശിപ്പിക്കാൻ; ദേഹത്ത് വൈദ്യുതി വയർ കെട്ടിവച്ചു; ഗ്യാസ് സിലിണ്ടറും തുറന്നിട്ടു
News18 Malayalam
  • Share this:
കോട്ടയം: താഴത്തങ്ങാടിയിൽ റോഡരികിലെ വീട്ടിൽ പട്ടാപ്പകൽ നടന്ന കൊലപാതകം കവർച്ചാശ്രമത്തിനിടെയെന്ന് പ്രാഥമിക നിഗമനം. വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭർത്താവിനെയും അതിക്രൂരമായി ആക്രമിച്ചിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഭർത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. മുഹമ്മദ് സാലിക്കിന്റെ (60) നില ഗുരുതരമായി തുടരുന്നു. കവർച്ചശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് നൽകുന്ന സൂചന. വീട്ടിൽനിന്ന് കാർ മോഷണം പോയി.

ഇരുവരുടെയും തലയ്ക്കേറ്റ പരിക്ക് ടീപ്പോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഇവരുടെ കൈയും കാലും കെട്ടിയിരുന്നു. വൈദ്യുതി കയർ കൈയിൽ കെട്ടി ഷോക്കടിപ്പിക്കാനും ശ്രമം നടന്നുവെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികൾ എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേർന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമി സംഘം ഇവരെ കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.

കസേരയും ടീപ്പോയും തകർത്തിരുന്നു. അലമാര കുത്തിത്തുറക്കാൻ ശ്രമം നടത്തി. സാധനങ്ങൾ വലിച്ചു പുറത്തിട്ടുണ്ട്. എന്നാൽ വീട്ടിൽ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. രാത്രിയായതിനാൽ പൊലീസ് വീട് സീൽ ചെയ്തു. ബന്ധുക്കൾ വന്ന് കണക്കെടുപ്പു നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. ഇന്ന് രാവിലെ സയന്റിഫിക് അധികൃതർ, ഫോറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തും.

TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]

വാഗണർ കാർ മോഷണം പോയതാണ് കവർച്ചയുടെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. കാർ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ചെക്പോസ്റ്റുകളിലും അതിർത്തികളിലും പരിശോധന ശക്തമാക്കി. ഇവരുടെ വീടുമായി ബന്ധപ്പെട്ടവരെയും അന്വേഷിക്കുന്നുണ്ട്. തെളിവു നശിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് കരുതുന്നു.

അതേസമയം, അക്രമികളെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന മുഹമ്മദ് സാലിക്കിന്റെ ആരോഗ്യ നില വെല്ലുവിളിയാണ്.‌ തിങ്കളാഴ്ച വൈകിട്ടോടെ സാലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാലിക്കിന്റെ സംസാരശേഷി തിരിച്ചു കിട്ടുന്നത് കേസിൽ നിർണായകമാകും. രാത്രി റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ ടീ സ്റ്റാൾ നടത്തിയിരുന്ന സാലിക്ക്, തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നു. ഞരമ്പിന്റെ പ്രശ്നങ്ങളെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതോടെ ഒരു കണ്ണിന് പൂർണമായും മറ്റൊരു കണ്ണ് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടതിനാൽ സാലിക്ക് പുറത്തിറങ്ങാതായി.

കടയുടെ ഉത്തരവാദിത്തം ഷീബ ഏറ്റെടുത്തു. ജീവനക്കാരെ നിർത്തിയാണ് കട നടത്തിയിരുന്നത്. ലോക്ഡൗണിനെ തുടർന്ന് കടകൾ അടച്ചതോടെ ഇരുവരും വീട്ടിൽ തന്നെയായിരുന്നു. നാഗമ്പടം പള്ളിപ്പുറത്തു കാവിനു സമീപമാണ് ഇവരുടെ തറവാട്. വർഷങ്ങളായി ഇവർ താഴത്തങ്ങാടിയിൽ താമസമായിട്ട്. മകൾ മസ്ക്കറ്റിലുള്ള ഷാനി സുധീർ എത്തുമെന്നാണ് അറിയുന്നത്.

First published: June 2, 2020, 8:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading