നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഡൽഹിയിൽ മലയാളി നഴ്സിനെ പീഡിപ്പിച്ച കോട്ടയം സ്വദേശിയായ നഴ്സ് അറസ്റ്റിൽ

  ഡൽഹിയിൽ മലയാളി നഴ്സിനെ പീഡിപ്പിച്ച കോട്ടയം സ്വദേശിയായ നഴ്സ് അറസ്റ്റിൽ

  വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ യുവതിയുമായി അടുപ്പം പുലർത്തിയ ഗ്രീനു ജോർജ് അന്ന് മുതൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.

   വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പെൺകുട്ടി ഡൽഹിയിൽ പൊലീസിൽ പരാതി നൽകിയത്.

   പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   പത്തൊമ്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സഹപാഠിയായ യുവാവ് അറസ്റ്റിൽ

   പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠിയായ യുവാവ് അറസ്റ്റില്‍. കാസര്‍കോഡ് അയന്നൂർ പൊൻമലക്കുന്നേൽ ഷിനോജ് ജോസഫിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.

   രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മൈസൂരിലെ കോളജില്‍ പഠിക്കാൻ എത്തിയത്. അവിടെ വച്ച്‌ ഇരുവരും പരിചയപ്പെട്ടത് തുടര്‍ന്ന് വിവാഹവാ​ഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. അതിനിടെ ഷിനോജ് ​തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. മൈസുരുവിൽ നിന്ന് ആണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈത്തിരി എസ് എച്ച് ഒ ജയപ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


   വീട്ടിൽകയറി കൊലപാതകം: സൂര്യഗായത്രിയെ അരുൺ പ്രണയിച്ചത് ലഹരിമരുന്ന് സംഘത്തിന് കൈമാറാനാണെന്ന് പൊലീസ്


   നെടുമങ്ങാട് ഉഴപ്പാക്കോണത്ത് സൂര്യഗായത്രിയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തിൽ വഴിത്തിരിവ്. പ്രണയനൈരാശ്യം മൂലമാണ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയതെന്ന പ്രതി അരുണിന്‍റെ വാദം പൂർണമായി ശരിയല്ലെന്ന് പൊലീസ് പറയുന്നു. കഞ്ചാവിനും മദ്യത്തിന് അടിമയായ അരുൺ സൂര്യഗായത്രിയെ ലഹരിസംഘത്തിന് കൈമാറാൻ ശ്രമിച്ചിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് അരുൺ ഇങ്ങനെ ചെയ്യാൻ ശ്രമിച്ചത്. അരുണിന്‍റെയും സൂര്യഗായത്രിയുടെയും ബാങ്ക് അക്കൌണ്ട് പൊലീസ് വിശദമായി പരിശോധിച്ചതായാണ് കേരളകൌമുദി റിപ്പോർട്ട് ചെയ്യുന്നത്.

   Also Read- അമ്മയും മകനും ഒരുമിച്ചു യാത്രചെയ്താൽ കമ്പികൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ പിടികൂടുമോ?

   ഷൂട്ടിങ് മേഖലയിൽ ഒന്നിച്ച് പ്രവർത്തിച്ച സൂര്യഗായത്രിയും അരുണും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ അരുൺ കഞ്ചാവിനും മദ്യത്തിനും അടിമയായതോടെ സൂര്യഗായത്രി അരുണിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ ഭീഷണിയുമായി അരുൺ സൂര്യഗായത്രിയെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെ അരുണിൽ നിന്ന് രക്ഷപ്പെടാനാണ് സൂര്യഗായത്രി കൊല്ലം സ്വദേശിയായ യുവാവുമൊത്ത് നാടുവിട്ടത്. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം യുവാവുമായി അകന്ന സൂര്യഗായത്രി നാട്ടിൽ മടങ്ങിയെത്തി. ഇതോടെ അരുൺ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറി ഉഴപ്പാക്കോണത്ത് വാടക വീടെടുത്തത്.

   സൂര്യഗായത്രിയുടെ മാതാപിതാക്കളെ രഹസ്യമായി നിരീക്ഷിച്ച് അരുൺ വീട് കണ്ടെത്തുകയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബൈക്കിൽ അരുൺ ഇവിടെയെത്തിയത് സൂര്യഗായത്രിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുക്കള വാതിലിലൂടെ അരുൺ അകത്തുകടന്നതുകണ്ട വത്സല ബഹളംവച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച്‌ കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്പിച്ചു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സൂര്യയെ അരുൺ കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ മുപ്പതിലേറെ തവണ ഇയാൾ സൂര്യയെ കുത്തി. അതിനു ശേഷം ഇയാള്‍ സ്വയം കൈയ്‌ക്ക് കുത്തുകയായിരുന്നു. വത്സലയും മകളും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ മൊഴി നല്‍കി.
   Published by:Anuraj GR
   First published: