• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO case | വൈദ്യപരിശോധനയ്ക്കിടെ ചാടിപ്പോയ പോക്സോ കേസ് പ്രതി രണ്ട് മാസത്തിന് ശേഷം പിടിയിൽ

POCSO case | വൈദ്യപരിശോധനയ്ക്കിടെ ചാടിപ്പോയ പോക്സോ കേസ് പ്രതി രണ്ട് മാസത്തിന് ശേഷം പിടിയിൽ

കഴിഞ്ഞ നവംബര്‍ 24നാണ്  ബിജീഷ്  കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.

ബിജീഷ്

ബിജീഷ്

  • Share this:
    വൈദ്യപരിശോധനയ്ക്കിടെ ചാടിപ്പോയ പോക്‌സോ കേസ് (POCSO Case) പ്രതി പിടിയിൽ (Arrest). കോട്ടയം (Kottayam) മുണ്ടക്കയം സ്വദേശി ബിജീഷിനെ കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവില്‍ (Bengaluru) നിന്നുമാണ് പിടികൂടിയത്.

    പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവെയാണ് ഇയാൾ ചാടിപ്പോയത്. വൈദ്യപരിശോധനയ്ക്കിടെ കഴിഞ്ഞ നവംബര്‍ 24നാണ്  ബിജീഷ്  കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്. റിമാന്‍ഡില്‍ കഴിയുന്നതിനിടെ സുഖമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ബിജീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ബിനീഷിനൊപ്പം മറ്റൊരു കേസിലെ പ്രതിയെ കൂടി പോലീസ് ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. പരിശോധനയ്ക്കിടെ പോലീസുകാരുടെ കണ്ണുവെട്ടിച്ച് ബിജീഷ് കടന്നുകളയുകയായിരുന്നു. ആശുപത്രിക്ക് പുറകിലുള്ള മതില്‍ ചാടിക്കടന്ന ബിജീഷ്, കോട്ടയത്ത് നിന്നും ഓട്ടോറിക്ഷയിൽ ആലപ്പുഴയിലേക്ക് എത്തുകയും പിന്നീട് ആലപ്പുഴയിൽ നിന്നും ബസ് മാർഗ്ഗം ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇവിടെ ഒളിവില്‍ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാത്രി പോലീസ് ഇയാളെ പിടികൂടിയത്.

    കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ബിജീഷ് ദിവസങ്ങളോളം ആസൂത്രണം നടത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ പലതവണ അസുഖമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബിജീഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഈ വേളകളെല്ലാം പ്രതി ആസൂത്രണം നടത്താനായി ഉപയോഗിച്ചതായാണ് പോലീസ് കരുതുന്നത്. ആശുപത്രിയിലെ വഴികളെല്ലാം ഇങ്ങനെയാണ് പ്രതി മനസ്സിലാക്കിയെടുത്തെന്നാണ് കരുതുന്നത്. ഒടുവിൽ നവംബര്‍ 24-ന് അവസരം ഒത്തുവന്നപ്പോള്‍ പ്രതി കസ്റ്റഡിയിൽ നിന്നും ചാടുകയായിരുന്നു.

    Also read- Arrest | പഴുതടച്ച അന്വേഷണം; പിടികിട്ടാപ്പുള്ളിയായ അന്തര്‍ സംസ്ഥാന മോഷ്ടാവുള്‍പ്പെട്ട സംഘം പിടിയില്‍

    മുണ്ടക്കയം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്‌സോ കേസുകളിലെ പ്രതിയാണ് ബിജീഷ്. ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഞായറാഴ്ച കോട്ടയത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Rape | പിറന്നാൾ ദിനത്തിൽ വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പിടിയില്‍

    ബെംഗളൂരു: കാര്‍ണാടകയില്‍ 14കാരിയെ കൂട്ടബലാത്സംഗം(Gang Rape) ചെയ്തു. കോളാര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തില്‍ മാതാപിതാക്കള്‍ പുതുവസ്ത്രം വാങ്ങി തരാത്തതിനാല്‍ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ നാലുപേരെ പൊലീസ്(police) അറസ്റ്റ്(Arrest) ചെയ്തു.

    ജന്മദിനത്തില്‍ പുതുവസ്ത്രം മതാപിതാക്കള്‍ വാങ്ങിതരാത്തതില്‍ കുപിതയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്നതിന് പകരം ബസില്‍ കയറി ബംഗാരപെട്ടിലേക്ക് പോകുകയായിരുന്നു. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അക്രമികള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു.

    പെണ്‍കുട്ടിയെ പാര്‍ക്കില്‍ കൊണ്ടുപോയ അക്രമികള്‍ അവിടെ നിന്ന് സ്വകാര്യ ബസില്‍ കയറ്റി തനിമഗഡഗു ഗ്രാമത്തിലേക്ക് പോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

    Also Read-Sameer Wankhede | വ്യാജരേഖകള്‍ ചമച്ച് ബാര്‍ ലൈസന്‍സ്; സമീര്‍ വാംഖഡെക്കെതിരേ പോലീസ് കേസെടുത്തു

    കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ഗ്രാമവാസികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ വകുപ്പ് അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.
    Published by:Naveen
    First published: