നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അഭിഭാഷക ട്രയൽ റൂമിൽ വസ്ത്രം മാറുന്നത് മൊബൈലിൽ; കോട്ടയത്തെ പ്രമുഖ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

  അഭിഭാഷക ട്രയൽ റൂമിൽ വസ്ത്രം മാറുന്നത് മൊബൈലിൽ; കോട്ടയത്തെ പ്രമുഖ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

  കോട്ടയത്തെ പ്രമുഖ വസ്ത്രശാലയായ ശീമാട്ടിയിലെ ജീവനക്കാരനായ നിധിൻ ആണ് അറസ്റ്റിലായിരിക്കുന്നത്.

  • Share this:
   കോട്ടയം: ട്രയൽ റൂമിൽ സ്ത്രീകള്‍ വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തിയ വസ്ത്രശാല ജീവനക്കാരൻ അറസ്റ്റിൽ. കോട്ടയത്തെ പ്രമുഖ വസ്ത്രശാലയായ ശീമാട്ടിയിലെ ജീവനക്കാരനായ നിധിൻ ആണ് അറസ്റ്റിലായിരിക്കുന്നത്. കാരാപ്പുഴ സ്വദേശിയാണിയാൾ. ഷോപ്പിംഗിനെത്തിയ ഒരു അഭിഭാഷകയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.

   Also Read-രാവിലെ എഴുന്നേൽക്കാന്‍ വൈകിയ മകളെ പിതാവ് വാക്കത്തി കൊണ്ട് വെട്ടി; 17കാരി ആശുപത്രിയിൽ

   കഴിഞ്ഞ ദിവസം മകനുമൊത്ത് ശീമാട്ടിയിലെത്തിയ അഭിഭാഷകയായ ആരതിയാണ് നിതിനെ കയ്യോടെ പിടിച്ചത്. ട്രയൽ റൂമിലെത്തിയ ഇവർ വസ്ത്രം മാറുന്നതിനിടെ മുകൾഭാഗത്തായി ഒരു മൊബൈലും കയ്യുടെ കുറച്ച് ഭാഗങ്ങളും കണ്ട് സംശയം തോന്നിയതാണ് നിധിനെ കുടുക്കിയത്. ട്രയൽ റൂമിൽ നിന്നിറങ്ങിയ ആരതി, മൊബൈൽ കണ്ട തൊട്ടടുത്ത മുറിയിലെ വാതിൽ തുറക്കാൻ ശ്രമിച്ചു എന്നാൽ അത് അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു എന്നാണ് ഇവർ ഒരു മാധ്യമത്തോട് സംസാരിക്കവെ അറിയിച്ചത്.

   Also Read-ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്; ചോര്‍വാർന്ന് കിടന്ന യുവതിക്കരികെ സമയം ചിലവഴിച്ചത് മൊബൈല്‍ ഗെയിം കളിച്ച്

   മനപ്പൂർവം ദൃശ്യങ്ങൾ പകർത്താൻ തന്നെ ആരോ അകത്തുകയറിയതാണെന്ന് ഇതോടെ മനസിലായി. കതകിൽ തട്ടിയിട്ട് അകത്തുള്ള ആരായാലും പുറത്തോട്ട് വരാൻ പറഞ്ഞു. ആദ്യം വന്നില്ല. പിന്നീട് ബഹളം വച്ചപ്പോൾ ഇറങ്ങി വന്നു. ശീമാട്ടിയിലെ തന്നെ സെയിൽസ്മാനാണ് അതെന്ന് അപ്പോഴാണ് മനസിലായത്. താന്‍ അവിടെ ചെന്നപ്പോൾ മുതൽ തന്നെ അസിസ്റ്റ് ചെയ്തിരുന്ന ആളായിരുന്നു അതെന്നും ആരതി പറയുന്നു.

   Also Read-അനാരോഗ്യം; വിഎസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യാനെത്തില്ല; തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് എഴുപതു വർഷത്തിലാദ്യമായി

   ചോദ്യം ചെയ്തപ്പോൾ പല ന്യായങ്ങളും നിരത്തി. ബഹളമായതോടെ മറ്റ് സ്റ്റാഫുകൾ കൂടി. അവരോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം അയാളോട് ഫോണ്‍ ചോദിച്ചു. രംഗം വഷളായതോടെ യുവാവ് തെറ്റുപറ്റിയെന്ന് പറഞ്ഞെന്നും അഭിഭാഷക പറയുന്നു. ഇവർ തന്നെ നൽകിയ പരാതി അനുസരിച്ചാണ് പൊലീസ് നിധിനെ അറസ്റ്റ് ചെയ്തത്. ടെക്സ്റ്റൈൽ അധികൃതർ ആദ്യം പൊലീസിനെ വിവരം അറിയിക്കാൻ മടിച്ചുവെന്നും ആരതി ആരോപിക്കുന്നുണ്ട്.

   ഇയാളുടെ ഫോണിൽ നിന്നും വേറെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രതി സ്ഥിരമായി ഇത്തരം ദൃശ്യങ്ങൾ പകർത്താറുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}