ഇന്റർഫേസ് /വാർത്ത /Crime / Robbery | ഷാപ്പിലെ കളള് കട്ടുകുടിച്ച് കടയിൽ കയറി;ഷട്ടറിനടിയിലൂടെ വെളിച്ചം പുറത്തുവന്നു; പൊലീസ് ജീപ്പ് പിന്നോട്ടു വന്ന് പൊക്കി

Robbery | ഷാപ്പിലെ കളള് കട്ടുകുടിച്ച് കടയിൽ കയറി;ഷട്ടറിനടിയിലൂടെ വെളിച്ചം പുറത്തുവന്നു; പൊലീസ് ജീപ്പ് പിന്നോട്ടു വന്ന് പൊക്കി

  • Share this:

കോട്ടയം വാഴൂരില്‍ പലചരക്കുകട (Grocery Shop) കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ (Robbery) രണ്ടംഗ സംഘം പൊലീസ് പിടിയിൽ (Arrest). തൊടുപുഴ കാരിക്കോട് താഴേത്തൊടിയിൽ ബിജു (പുള്ള്–47), വെള്ളിയാമറ്റം കൊള്ളിയിൽ അജേഷ് (37) എന്നിവരെയാണു പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെത്തിയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു സംഭവം.  ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വാഴക്കുളത്തു നിന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. കടയിൽ മോഷണത്തിനു കയറുന്നതിനു മുൻപ് ചാമംപതാലിലെ കള്ളു ഷാപ്പിൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന കള്ള് എടുത്തു കുടിക്കുകയും 2 കുപ്പി കള്ള് മോഷ്ടിക്കുകയും ചെയ്തു. ഇതും കൈവശം വച്ചാണു കടയിൽ മോഷണത്തിനു കയറിയത്.

വാഴൂർ എസ്‌വിആർ എൻഎസ്എസ് കോളജിനു സമീപം പലചരക്ക്–സ്റ്റേഷനറി വ്യാപാരം നടത്തുന്ന മുഹമ്മദ് ഷെബിന്റെ കടയുടെ 3 ഷട്ടറുകളാണു ഇവർ കുത്തിത്തുറന്നത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ കോളജ് പടിക്കൽ എത്തിയ പൊലീസ് സംഘം കടയുടെ ഷട്ടറിന്റെ അടിഭാഗം തുറന്നു വെളിച്ചം പുറത്തേക്കു വരുന്നതു ശ്രദ്ധിച്ചു.

Also Read- മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA

മുൻപോട്ടു പോയ പൊലീസ് ജീപ്പ് പിന്നോട്ടെടുത്തു കടയുടെ മുന്നിലെത്തി ഷട്ടർ ഉയർത്തി. ഈ സമയം കടയ്ക്കുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടാൻ ശ്രമിച്ചു. ഇരുവരെയും പൊലീസ് സംഘം പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണു മോഷണം നടത്തുകയാണെന്ന വിവരം അറിയുന്നത്. കടയിലെ സ്റ്റേഷനറി സാധനങ്ങൾ ചാക്കിൽ നിറയ്ക്കുന്നതിനിടെയാണു പൊലീസ് എത്തിയത്.

ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസ്; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനും കൂട്ടാളിയും അറസ്റ്റിൽ

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ ( meat slicer)സ്വർണം കടത്തിയ (Gold Smuggling )കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിനും കൂട്ടാളി സിറാജും അറസ്റ്റിൽ. ഇന്നലെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇരുവരെയും വിളിച്ചുവരുത്തുകയായിരുന്നു.

ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ടു യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസിലാണ് അറസ്റ്റ്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന്‍റെ പേരിലാണ് ഇറച്ചി വെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ സഹ ഉടമകളിൽ ഒരാളാണ് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനായ ഷാബിൻ.

Also Read- എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

കേസിൽ ഇന്നലെ സിനിമ നിർമതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലും കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയിരുന്നു. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവാണ് കെ പി സിറാജുദ്ദീൻ. ഇയാൾക്കും സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം.

 നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ 232 ഗ്രാം സ്വര്‍ണ്ണം പിടികൂടുന്നത്. ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. .

സംഭവത്തിൽ വൈസ് ചെയർമാന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡിൽ ലാപ്ടോപ് പിടിച്ചെടുത്തു.

First published:

Tags: Arrest, Robbery, Theft