കോഴിക്കോട്: റഷ്യൻ യുവതിയെ ബലമായി ലഹരി നൽകി പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിൽ (28) ആണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തു.
കൂരാച്ചുണ്ട് കാളങ്ങാലിയില്‍ അഖിലിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞദിവസമാണ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന പേരിൽ യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തുരുന്നില്ല. പിന്നാലെ വെള്ളിയാഴ്ച റഷ്യൻ ഭാഷ അറിയുന്നവരുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു. ആറു മാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടിൽ പ്രശ്നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
Also read-കോഴിക്കോട് റഷ്യന്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആൺസുഹൃത്തിനെ കാണാനില്ലെന്ന് പോലീസ്
ഇരുവരും ഖത്തർ, നേപ്പാൾ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്. യുവതിയുടെ പാസ്പോർട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും മൊഴിയിൽ പറയുന്നു. കാളങ്ങാലിയിലെ വീട്ടിൽനിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Crime against woman, Kozhikode