കൊല്ലം: റീച്ച് കൂട്ടാൻ ഫേസ്ബുക്കിൽ യുവതിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കിയ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശിയായ ഉനൈസ്(24)ആണ് സൈബർ പൊലീസിന്റെ പിടിയിലായത്. ഓണ്‍ലൈൻ പബ്ലിക് ഡൊമൈനിൽ ലഭ്യമായ ചിത്രം യുവതിയുടെ അനുവാദമില്ലാതെ ഇയാൾ ഫേസ്ബുക്കിൽ ഉപയോഗിക്കുകയായിരുന്നു.
മെഡിക്കല്‍, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വീഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന പേജിന്റെ ക്രിയേറ്ററാണ് ഉനൈസ്. യുവതിയുടെ സുഹൃത്ത് പറഞ്ഞാണ് തൻറെ ചിത്രം ഇയാൾ ഫേസ്ബുക്കിൽ ഉപയോഗിക്കുന്നതായി അറിയുന്നത്.
തുടർന്ന് കൊല്ലം റൂറൽ എസ്പിയ്ക്ക് പരാതി നൽകുകയായിരുന്നു. എസ്പി എംഎൽ സുനിലിന്റെ നിർദേശ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റീച്ച് കൂട്ടാനാണ് ചിത്രം ഉപയോഗിച്ചതെന്നാണ് പ്രതിയുടെ മൊഴി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.