• HOME
  • »
  • NEWS
  • »
  • crime
  • »
  • കരിപ്പൂരിൽ സ്വർണം ലോഹദണ്ഡാക്കി സൈക്കിൾ ഭാഗമായി കടത്താൻ ശ്രമം; സ്വർണ കടത്തുകാരുടെ തന്ത്രങ്ങൾ പൊളിച്ച് കസ്റ്റംസ്

കരിപ്പൂരിൽ സ്വർണം ലോഹദണ്ഡാക്കി സൈക്കിൾ ഭാഗമായി കടത്താൻ ശ്രമം; സ്വർണ കടത്തുകാരുടെ തന്ത്രങ്ങൾ പൊളിച്ച് കസ്റ്റംസ്

53 ലക്ഷത്തിൽ അധികം രൂപ വിപണി മൂല്യം വരും പിടിച്ചെടുത്ത സ്വർണത്തിന്

  • Share this:
    മലപ്പുറം: ഒറ്റനോട്ടത്തിൽ കണ്ടാൽ വെള്ളി നിറത്തിൽ ഉള്ള ഒരു ലോഹ ദണ്ഡ്. മുറിച്ച് പരിശോധിച്ചാലും ആർക്കും സ്വർണം കണ്ടെത്താൻ കഴിയില്ല. സ്വർണം തിരിച്ചറിഞ്ഞത് ഉരുക്കി രാസ പരിശോധന നടത്തിയാണ്. സ്വർണം കടത്താനുള്ള  സംഘങ്ങളുടെ പുത്തൻ രീതി ആണ് കരിപ്പൂരിൽ പുറത്ത് വന്നത്. കരിപ്പൂരിൽ സൈക്കിൾ പാർട്സിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിൽ അധികം സ്വർണം കസ്റ്റംസ് പിടികൂടി.  കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുൾ ഷരീഫ് ആണ് പുത്തൻ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ചു പിടിയിൽ ആയത്.

    സ്വർണം ലോഹ സംയുക്തക്കൂട്ടാക്കി സൈക്കിൾ ഭാഗമെന്ന വ്യാജേന ആണ് കടത്താൻ ശ്രമിച്ചത്. 53 ലക്ഷത്തിൽ അധികം രൂപ വിപണി മൂല്യം വരും പിടിച്ചെടുത്ത സ്വർണത്തിന്. കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണം പിടിച്ചെടുക്കൽ ഊർജിതമായതോടെ സ്വർണം കടത്താൻ കള്ളക്കടത്ത് സംഘങ്ങൾ പുതിയ വഴികൾ തേടുക ആണ്. സൈക്കിളിൻ്റെ ഭാഗങ്ങൾക്ക് ഉള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ഉള്ള കള്ളക്കടത്ത് സംഘങ്ങളുടെ തന്ത്രം ആണ് കസ്റ്റംസ് പൊളിച്ചത്. സൈക്കിളിൻ്റെ സീറ്റിൻ്റെ താഴെ ഉള്ള സ്റ്റീൽ റോഡിന് ഉള്ളിൽ ഒളിപ്പിച്ച് ആണ് സ്വർണം നികുതി വെട്ടിച്ച് പുറത്ത് കടത്താൻ ശ്രമിച്ചത്.

    Also Read-കോഴിക്കോട് കൊലപാതകകേസില്‍ കോടതി വെറുതേവിട്ട 'കുപ്രസിദ്ധ പയ്യൻ' POCSO കേസില്‍ അറസ്റ്റില്‍

    അൽഐനിൽ നിന്ന് ഐഎക്‌സ് 336 എന്ന എയർ ഇന്ത്യ വിമാനത്തിൽ ആണ്  കോഴിക്കോട് എടക്കുളം ചെങ്ങോട്ടുകാവ് സ്വദേശി  കായക്കൽ അബ്ദുൾ ഷെരീഫ് (25) എത്തിയത്. കാർട്ടൺ ബോക്‌സിലേ സൈക്കിൾ ഭാഗങ്ങൾ എക്സറേ പരിശോധനയിൽ  കണ്ടതോടെ ആണ് ഉദ്യോഗസ്ഥർ ഇത് വിശദമായി പരിശോധിക്കാൻ നിശ്ചയിച്ചത്.  സൈക്കിൾ ഭാഗങ്ങളിൽ ഒന്ന്,  സീറ്റിനടിയിലെ സ്റ്റീൽ റോഡ് ആയിരുന്നു സംശയാസ്പദമായി തോന്നിയത് .  കാർഡ് ബോർഡ് പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ ഈ ഭാഗത്തിന്  1243 ഗ്രാം ഭാരമുള്ളതായി കണ്ടെത്തി. ഇത് വെള്ളി നിറത്തിൽ ഉള്ളതായിരുന്നു ഈ സ്റ്റീൽ റോഡ്.  അത് തുറന്ന് പരിശോധിച്ചപ്പോഴും വെള്ളി നിറത്തിൽ ഉള്ള ഒരു ദണ്ഡ് ആണ് കണ്ടത്.

    ഇതിൽ സ്വർണം ഉണ്ടോ എന്ന് കണ്ടെത്താൻ ആയിരുന്നു അടുത്ത പരിശ്രമം. ഇത് ഉരുക്കി എടുത്ത് ആണ് പരിശോധിച്ചത്. 8 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷം ആണ് ഇതിൽ നിന്നും സ്വർണം വേർതിരിക്കാൻ കഴിഞ്ഞത്. സൈക്കിൾ ഭാഗം പ്രധാനമായും സ്വർണ്ണവും (81%) സിങ്ക്, നിക്കൽ, സിൽവർ ലോഹങ്ങളും  എന്നിവകൊണ്ട് നിർമ്മിച്ചത് ആണെന്ന് സ്ഥിരീകരിച്ചു. 24 കാരറ്റ് പരിശുദ്ധിയുള്ള 1037 ഗ്രാം സ്വർണ്ണം ആണ് ഇതിൽ നിന്നും വേർതിരിച്ചെടുത്തത്.

    Also Read-ഭാര്യയുടെ സ്ഥാപനം തകർക്കാൻ മോഷണത്തിന് ക്വട്ടേഷൻ: ഭർത്താവ് അറസ്റ്റിൽ

    കസ്റ്റംസിൻ്റെസമീപകാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ സ്വർണ വേട്ട ആണിത്.  ഇത് പരിശോധിക്കുന്നവർ പോലും ഇതിൽ നിന്ന് സ്വർണം കണ്ടത്തൊൻ കഴിയുമോ എന്ന  സംശയം ഉണ്ടായിരുന്നു.  യാത്രക്കാരനും വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. ഇത് ആദ്യമായി ആണ് കരിപ്പൂരിൽ ഇത്തരത്തിൽ ലോഹ സംയുക്ത കൂട്ടായി സ്വർണം കടത്തുന്നത്  പിടികൂടുന്നത്.
    Published by:Jayesh Krishnan
    First published: