തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ചയാളെ അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഗവര്‍ണറുടെ ഓഫീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം പ്രതിയെ പിടികൂടുകയായിരുന്നു.
ഇ – മെയിൽ സന്ദേശമെത്തിന്റെ ഉറവിടം കോഴിക്കോട് നിന്നാണെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.