ഇന്റർഫേസ് /വാർത്ത /Crime / Robbery Case | കോഴിക്കോട് പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

Robbery Case | കോഴിക്കോട് പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്

  • Share this:

കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുന്‍ ജീവനക്കാരനായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈല്‍ എന്നിവയുടെ ഇഎംഐ അടയ്ക്കാന്‍ വേണ്ടിയായിരുന്നു മോഷണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അന്‍പതിനായിരം രൂപ കവര്‍ന്നത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്.

Also Read-Robbery | കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു.സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ആശുപത്രിയിലായിരുന്നു.

Also Read-Robbery | കോഴിക്കോട് മോഡൽ കവർച്ച കൊച്ചിയിലും; പമ്പിൽ നിന്ന് 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു

സമാനരീതിയില്‍ കൊച്ചിയിലെ പമ്പിലും കവര്‍ച്ച നടന്നിരുന്നു. പ്രതിയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പമ്പിലെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തലേദിവസത്തെ കളക്ഷനായ 1,30,000 രൂപയും മൊബൈല്‍ ഫോണുമാണ് പമ്പില്‍ ഉണ്ടായിരുന്നത്. ഇത് കവര്‍ച്ച ചെയ്യപ്പെട്ടതായാണ് വിവരം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

First published:

Tags: Arrest, Cash robbery case, Kozhikode