കോഴിക്കോട്: ടാപ്പിംങ് തൊഴിലാളിയെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ കോടഞ്ചേരി പുളവള്ളി നെടിയാക്കൽ ബിനോയ് തോമസിനെ (45) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാൾ വൻ സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. വായ്പയെടുത്ത പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കോളുകൾ വന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച രാവിലെ ജീവനൊടുക്കുന്ന വിവരം ഭാര്യക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷമാണ് ബിനോയ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ച് വർഷത്തോളമായി തെയ്യപ്പാറയിലുള്ള തോട്ടത്തിൽ ജോലിചെയ്യുന്ന ബിനോയ് ഇതിന് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീട്ടിലെ ദുരിത ജീവിതവും കടബാധ്യതയുമാണ് ബിനോയിയെ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു.
റിസ്റ്റി ബിനോയ് ഭാര്യയും വിദ്യാർത്ഥികളായ ആൽബിൻ, അലൻ എന്നിവർ മക്കളുമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തെയ്യപ്പാറയിലെ വീട്ടിലും തുടർന്ന് പൂളവള്ളിയിലെ തറവാട് വീട്ടിലും എത്തിക്കും. സംസ്കാരം കോടഞ്ചേരി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.